ന്യൂഡല്‍ഹി : അഭിപ്രായ സ്വാതന്ത്ര്യം, ജനാധിപത്യം എന്നിവയെക്കുറിച്ച് ഇന്ത്യയെ പഠിപ്പിക്കേണ്ട കാര്യമില്ലെന്ന് സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളോട് കേന്ദ്ര വിവരസാങ്കേതിക മന്ത്രി രവിശങ്കര്‍ പ്രസാദ്. ‘സോഷ്യല്‍ മീഡിയ & സോഷ്യല്‍ സെക്യൂരിറ്റി ആന്റ് ക്രിമിനല്‍ ജസ്റ്റിസ് സിസ്റ്റം റിഫോംസ്: ആന്‍ അണ്‍ഫിനിഷ്ഡ് അജന്‍ഡ’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
പുതിയ ഐ.ടി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സമൂഹ മാധ്യമ ഉപയോഗത്തെ അല്ല ദുരുപയോഗത്തെയാണ് പ്രതിനിധീകരിക്കുന്നത്. യുഎസ് ആസ്ഥാനമായുളള കമ്പനികൾ ഇന്ത്യക്ക് സ്വാതന്ത്ര്യത്തെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും ക്ലാസെടുക്കേണ്ടതില്ല. ഇന്ത്യ ഒരു ജനാധിപത്യരാജ്യമാണ്. ഇന്ത്യക്ക് സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുകള്‍ ഉണ്ട്. സ്വതന്ത്ര ജുഡീഷ്യറിയും മാധ്യമങ്ങളും ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ഇന്ത്യന്‍ കമ്പനികൾ അമേരിക്കയില്‍ ബിസിനസ് ചെയ്യാന്‍ പോകുമ്പോൾ , അവര്‍ യുഎസ് നിയമങ്ങള്‍ പാലിക്കുന്നില്ലേ?, നിങ്ങള്‍ ഇവിടെ നിന്ന് ധാരാളം പണം സമ്പാദിക്കുന്നു , എന്തുകൊണ്ടാണ് നിങ്ങള്‍ ഇന്ത്യന്‍ നിയമങ്ങള്‍ അനുസരിക്കാത്തത്? , നിങ്ങള്‍ക്ക് ഇന്ത്യയില്‍ ബിസിനസ് നടത്തണമെങ്കില്‍ ഇന്ത്യയുടെ ഭരണഘടനയും ഇന്ത്യയുടെ നിയമങ്ങളും പാലിക്കേണ്ടതുണ്ട്’, രവിശങ്കര്‍ പ്രസാദ് കൂട്ടിച്ചേര്‍ത്തു.
Post Your Comments