KeralaLatest NewsNewsCrime

മോഷ്ടിച്ച ബൈക്കുമായി കറക്കം: പീഡനക്കേസ് പ്രതി അറസ്റ്റിൽ

ആലപ്പുഴ: മോഷ്ടിച്ച ബൈക്കുമായി കറങ്ങി നടന്ന പീഡനക്കേസ് പ്രതി അറസ്റ്റിലായി. സീവ്യൂ വാർഡിൽ പുതുവൽപുരയിടം വീട്ടിൽ റനീഷ് (അജി-21) ആണ് പോലീസ് പിടിയിലായത്. തൃശ്ശൂർ സ്വദേശിയുടെ മോഷ്ടിച്ച ബൈക്കുമായാണ് ഇയാളെ പിടികൂടിയത്. മോഷണത്തെ തുടർന്ന് തൃശ്ശൂർ വെസ്റ്റ് പോലീസ് അന്വേഷണം നടത്തുകയായിരുന്നു.

ആലപ്പുഴ നോർത്ത് പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടികൊണ്ടുപോയ കേസിൽ പ്രതിയാണ് ഇയാൾ. വാഹനം വാടകയ്‌ക്കെടുത്ത ശേഷം മറിച്ച് വിൽപ്പന നടത്തിയതുമായി ബന്ധപ്പെട്ടും ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിൽ നിരവധി പരാതികൾ നിലവിലുണ്ട്.

ഡിവൈ.എസ്.പി. ഡി.കെ. പൃഥ്വിരാജിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കളർകോട് ജംഗ്ഷനു സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇയാളെ സൗത്ത് പോലീസ് പിടികൂടിയത്. പ്രതി കൂടുതൽ ബൈക്കുകൾ മോഷ്ടിച്ചിട്ടുണ്ടോയെന്ന് അന്വേഷണം നടക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button