തിരുവനന്തപുരം: കോവിഡ് വ്യാപന ഘട്ടത്തിൽ ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ് സംസ്ഥാനത്ത്. ഇളവുകളോടെ ആവശ്യവസ്തുക്കൾ ഉൾപ്പെടെയുള്ള വ്യാപാരത്തിനായി കടകൾ തുറക്കാൻ സർക്കാർ മാർഗ്ഗ നിർദ്ദേശം പുറത്തിറക്കിയിരുന്നു. ഇതിന്റെ ഭാഗമായി ചൊവ്വയും ശനിയും മൊബൈൽ കടകൾ തുറക്കുവാൻ അനുവാദം ഉണ്ടായിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ച മൈജി ഡിജിറ്റല്‍ ഷോപ്പ് പോലീസ് അടച്ചുപൂട്ടി.
read also: സംസ്ഥാനത്ത് ഒമ്പതാം തിയതി വരെ അധിക നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താൻ സർക്കാർ തീരുമാനം
തിരുവനന്തപുരം നഗരത്തിലെ പട്ടത്തെ ഷോറൂമാണ് പോലീസ് പൂട്ടിച്ചത്. കഴിഞ്ഞ ദിവസം ഡിജിറ്റല്‍ ഷോപ്പ് തുറക്കുകയും കൊറോണ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്ത്തിക്കുകയുമായിരുന്നുവെന്നും റിപ്പോർട്ട്.
സര്‍ക്കാര്‍ നിര്‍ദേശിച്ച ഒരു സൗകര്യങ്ങളും ഷോപ്പില്‍ ഒരുക്കാതെയാണ് ഉപഭോക്താക്കളെ കയറ്റിയതെന്നും ഷോറൂം അടച്ചു പൂട്ടാനും എസ് ഐ നിര്‍ദേശിക്കുകയായിരുന്നുവെന്നും മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ചതിന് മൈജിക്കെതിരെ നടപടി എടുക്കുകയും ചെയ്തുവെന്നും റിപ്പോർട്ട്.
Post Your Comments