Latest NewsNewsIndia

കൊവിഡ് ദുരിതാശ്വാസ വസ്തുക്കള്‍ക്ക് ജി.എസ്.ടി ഇളവ് നല്‍കും : പ്രതികരണവുമായി കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി : കൊവിഡ് ദുരിതാശ്വാസ വസ്തുക്കള്‍ക്ക് ജി.എസ്.ടി ഇളവ് നല്‍കുമെന്ന തീരുമാനം അറിയിച്ച് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍.
ഇറക്കുമതി ചെയ്യുന്ന കൊവിഡ് ദുരിതാശ്വാസ വസ്തുക്കള്‍ക്കാണ് ജി.എസ്.ടി ഇളവ് നല്‍കുമെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചത്. ബ്ലാക്ക് ഫംഗസ് മരുന്നിനും ഇളവ് അനുവദിച്ചു.

Read Also : കൊവിഡ് 19: ജീവന്‍ നഷ്ടപ്പെട്ട മാദ്ധ്യമപ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ കേന്ദ്ര സഹായം

കൊവിഡ് ചികിത്സക്കായുള്ള ഉപകരണങ്ങളുടെ നിരക്കില്‍ ഇളവ് വേണമോയെന്നത് തീരുമാനിക്കാന്‍ മന്ത്രിതല സമതി രൂപീകരിച്ചു. കൂടുതല്‍ നിരക്ക് ഇളവുകള്‍ ഈ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും. പത്ത് ദിവസത്തിനകം സമിതി റിപ്പോര്‍ട്ട് നല്‍കും.

അതേസമയം, കൊവിഡ് വാക്സിന്റെ നികുതിയിളവ് സംബന്ധിച്ചും കേന്ദ്ര ധനമന്ത്രി പ്രതികരിച്ചു. ജൂണ്‍ എട്ടോടെ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്ന് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് ശേഷം അവര്‍ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button