ലക്‌നൗ : അനധികൃതമായി കയ്യേറി നിര്‍മ്മിച്ച മസ്ജിദിനെതിരെ നടപടി സ്വീകരിച്ച സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനു നേരെ ഭീഷണി. ഉത്തര്‍പ്രദേശില്‍ രാം സനേഹി ഘട്ട് താലൂക്കിലെ ബാനി കട ഗ്രാമത്തിലെ ഗരീബ് നവാസ് മസ്ജിദാണ് ഭൂമി കയ്യേറി നിര്‍മ്മിച്ചത്. ഈ മസ്ജിദ് കഴിഞ്ഞദിവസംപൊളിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മജിസ്‌ട്രേറ്റിനു നേരെ സമൂഹമാധ്യമത്തിലൂടെ ഭീഷണി വന്നത്. സംഭവത്തിൽ ദരിയാബാദ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന അഷ്‌റഫ് അലി അറസ്റ്റിൽ.
രാം സ്‌നേഹി ഖട്ട് താലൂക്കിലെ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ദിവ്യാന്‍ശു പട്ടേലിനെയാണ് ഇയാള്‍ ഭീഷണിപ്പെടുത്തിയത്. മസ്ജിദ് പൊളിച്ചതിന്റെ പ്രത്യാഘാതം അധികം വൈകാതെ അനുഭവിക്കുമെന്നായിരുന്നു അലിയുടെ ഭീഷണി. ഇത് സാമൂഹ്യമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ അഷ്‌കര്‍ അലിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Post Your Comments