ന്യൂഡൽഹി: ഗ്യാൻവാപിയിലുള്ളത് മസ്ജിദ് തന്നെയാണെന്നും എക്കാലത്തും അത് മസ്ജിദ് തന്നെയായിരിക്കുമെന്നും എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. ബാബറി മസ്ജിദ് നഷ്ടപ്പെട്ടുവെന്നും, ഒരു മസ്ജിദ് കൂടി നഷ്ടപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ഇന്ത്യയിലെ മുസ്ലീങ്ങൾക്ക് ഒരിക്കൽ ബാബറി മസ്ജിദ് നഷ്ടപ്പെട്ടു. എന്നാൽ, ഞാൻ പറയുന്നു, ഇനിയൊരു മസ്ജിദ് കൂടി നമ്മൾക്ക് നഷ്ടപ്പെടില്ല. ഗ്യാൻവാപി ഒരു മസ്ജിദ് ആണ്. അത് എക്കാലത്തും മസ്ജിദ് തന്നെയായിരിക്കും’ ഒവൈസി പ്രഖ്യാപിച്ചു.
ഗ്യാൻവാപി മസ്ജിദ് ക്ഷേത്രം തകർത്തു നിർമ്മിച്ചതാണെന്ന വാദം അതിശക്തമായി ഉയർന്ന സാഹചര്യത്തിൽ, നിരവധി ഹർജികളാണ് കോടതിയിൽ സമർപ്പിക്കപ്പെട്ടത്. ആയതിനാൽ, ഒരു തദ്ദേശ കോടതി വീഡിയോ സർവേ നടത്താൻ ഉത്തരവിടുകയായിരുന്നു. സർവേ പൂർത്തിയാക്കി ചൊവ്വാഴ്ച റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശിച്ചിരുന്നതെങ്കിലും, റിപ്പോർട്ട് തയ്യാറാക്കാൻ കമ്മീഷൻ കൂടുതൽ സാവകാശം ആവശ്യപ്പെട്ടിട്ടുണ്ട്.
മസ്ജിദിന് സമീപമുള്ള ഗൗരി സ്ഥലിൽ, പൂജ നടത്താൻ അനുവാദം വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് അഞ്ചു സ്ത്രീകൾ കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ വിശദമായ അന്വേഷണം നടത്താൻ ഏപ്രിൽ മാസത്തിൽ കോടതി ഉത്തരവിട്ടിരുന്നു
Post Your Comments