സത്യപ്രതിജ്ഞാ ചടങ്ങ് എങ്ങനെ നടത്തണമെന്ന് സര്‍ക്കാറിനും മുഖ്യമന്ത്രിക്കും വ്യക്തമായ ധാരണയുണ്ടെന്നും ആരും ഉപദേശിക്കാൻ വരണ്ടെന്നും സംവിധായകൻ എം എ നിഷാദ്. സത്യപ്രതിജ്ഞാ ചടങ്ങ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എങ്ങനെ, എപ്പോള്‍ നടത്തണമെന്നൊക്കെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനും അതിന് നേതൃത്വം നല്കുന്ന മുഖ്യമന്ത്രിക്കും വ്യക്തമായ ധാരണയുണ്ടെന്ന് ഉപദെശകരോട് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുകയാണ് എം എ നിഷാദ്.
എം.എ നിഷാദിന്റെ കുറിപ്പ്:
ഉപദേശകരോടാണ്.. സത്യപ്രതിജ്ഞാ ചടങ്ങ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എങ്ങനെ, എപ്പോള്‍ നടത്തണമെന്നൊക്കെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനും അതിന് നേതൃത്വം നല്കുന്ന മുഖ്യമന്ത്രിക്കും വ്യക്തമായ ധാരണയുണ്ട്.. ഗ്രഹണ സമയത്ത് ഞാഞ്ഞൂലുകള്‍ക്ക് വിഷമിളകുമെന്ന് കേട്ടിട്ടുണ്ട്…
അങ്ങനെ ചില ഉപദേശകര്‍ മുഖപുസ്തകത്തില്‍ കൈയ്യടി കിട്ടാന്‍, എന്തൊക്കെയോ എഴുതി മറിക്കുന്നു… ഒരേ സമയം യുഡിഎഫിന് കീ ജയും, എല്‍ഡിഎഫിന് ഉപദേശവും നല്കുന്ന എട്ടുകാലീ മമ്മൂഞ്ഞുമാരായ ചില സെലിബ്രിറ്റികളേയും ആ കൂട്ടത്തില്‍ കാണുന്നത്, ഒരു പ്രത്യേക സുഖം നല്കുന്ന കാഴ്ച്ചയാണ്…
നിലപാട് എന്നുളളത് ഏഴയലത്ത് പോലും എത്തി നോക്കാത്ത ഈ കൂട്ടരുടെ തൊലിക്കട്ടി.. ഹമ്പമ്പോ… കാണ്ട മൃഗവും നാണിച്ചു പോകും… ഇത്രയും വലിയ ഭൂരിപക്ഷം എല്‍ ഡി എഫിന് കിട്ടുമെന്ന് സ്വപ്നത്തില്‍ പോലും ചിന്തിക്കാത്ത, ഉപദേശകര്‍, തല്ക്കാലം സ്റ്റാന്‍ഡ് വിട്.
Post Your Comments