ഹൈദരാബാദ്: കോവിഡ് പ്രതിരോധ വാക്‌സിനായ കോവാക്‌സിന്‍ ഉല്‍പ്പാദിപ്പിക്കുന്ന ഭാരത് ബയോടെക്കില്‍ 50 ജീവനക്കാര്‍ക്ക് കോവിഡ് ബാധ. ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ സുചിത്ര എല്ലായാണ് ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
കോവാക്സിന്റെ ഉത്പാദനം മന്ദഗതിയിലാണെന്നും കൃത്യമായി വിതരണം നടക്കുന്നില്ല എന്നും മറ്റുമുള്ള പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച വാര്‍ത്ത പുറത്തുവന്നത്.
വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഉയര്‍ന്ന പരാതികള്‍ തങ്ങളെ വേദനിപ്പിച്ചു എന്ന മുഖവുരയോടെയാണ് 50 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ ട്വിറ്ററില്‍ കുറിച്ചത്. അതേസമയം, ജീവനക്കാർക്ക് കോവിഡ് ബാധിച്ചതിൽ ആശങ്കയ്ക്കിടയില്ലെന്നും, ലോക്ക്ഡൗണിലും 24 മണിക്കൂറും വാക്‌സിന്‍ നിര്‍മ്മാണം തുടരുകയാണെന്നും സുചിത്ര എല്ലാ അറിയിച്ചു.
Post Your Comments