കൊച്ചി: സംസ്ഥാനത്ത് ദ്രാവക ഓക്സിജൻ കൊണ്ടുപോകുന്നതിനായി സ്വകാര്യ കമ്പനിയുടെ മൂന്ന് ക്രയോജനിക് ടാങ്കറുകൾ എറണാകുളത്ത് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. ഓക്സിജൻ നിറക്കുന്നതിനായി മാറ്റങ്ങൾ വരുത്തിയ ശേഷം വാഹനങ്ങൾ ജില്ലാ ഭരണകൂടത്തിന് കൈമാറി.
Read Also : കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് വൻതുക സംഭാവന ചെയ്ത് സണ്‍റൈസേഴ്സ് ഹൈദരാബാദ്
ഇതോടെ ചവറയിൽ നിന്നും എറണണാകുളത്തെ വിവിധ ആശുപത്രികളിലേക്ക് ഓക്സിജൻ വേഗത്തിൽ എത്തിക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. സംസ്ഥാനത്ത് ദ്രാവക ഓക്സിജൻ എത്തിക്കാനുള്ള ബുദ്ധിമുട്ട് ഏറെയായിരുന്നു. ബാഷ്പീകരണ സാധ്യതയുള്ളതിനാൽ സാധാരണ ടാങ്കറുകൾ ഇതിനായി ഉപയോഗിക്കാനാകില്ല. തൃപ്പൂണിത്തുറയിൽ സ്വകാര്യ കമ്പനിയുടെ കൈവശം ടാങ്കറുകൾ ഉണ്ടെന്ന വിവരം അറിഞ്ഞ് ഉടമകളെ സമീപിച്ചു. പക്ഷേ നൽകിയില്ല. തുടർന്നാണ് ദുരന്ത നിവാരണ നിയമപ്രകാരം വാഹനങ്ങൾ പിടിച്ചെടുത്തത്.
Post Your Comments