നേമം: തെരഞെടുപ്പിൽ നേമത്ത് നേരിടേണ്ടി വന്ന തോൽവിക്ക് പിന്നാലെ പ്രതികരണവുമായി ബിജെപി സ്ഥാനാർഥി കുമ്മനം രാജശേഖരൻ. പൊതുജന സേവന പ്രവർത്തനങ്ങളിൽ വ്യാപൃതനാവുമ്പോൾ തിരഞ്ഞെടുപ്പ് പരാജയവും തിരിച്ചടികളും ഉണ്ടാവുന്നത് സ്വാഭാവികമാണെന്ന് കുമ്മനം പറയുന്നു. നേമത്ത് വിജയിച്ച എൽ ഡി എഫ് സ്ഥാനാർഥി ശിവൻകുട്ടിക്ക് അഭിനന്ദനങ്ങൾ നേരാനും കുമ്മനം മറന്നില്ല. കുമ്മനം രാജശേഖരന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
ആശംസകൾ …നന്ദി !!
നേമം മണ്ഡലത്തിൽ നിന്നും വിജയം വരിച്ച ശ്രി ശിവൻകുട്ടിക്ക് എല്ലാവിധ ആശംസകളും നേരുന്നു . എന്റെ വിജയത്തിനുവേണ്ടി പ്രവർത്തിക്കുകയും സഹായിക്കുകയും വോട്ട് രേഖപ്പെടുത്തുകയും ചെയ്ത ഒട്ടേറെ പേരെ ഈ അവസരത്തിൽ ഞാൻ നന്ദിപൂർവ്വം ഓർക്കുന്നു.
പൊതുജന സേവന പ്രവർത്തനങ്ങളിൽ വ്യാപൃതനാവുമ്പോൾ തിരഞ്ഞെടുപ്പ് പരാജയവും തിരിച്ചടികളും ഉണ്ടാവുന്നത് സ്വാഭാവികമാണ് . പക്ഷേ അത് പിന്തിരിയാനോ കുറ്റപ്പെടുത്താനോ ഉള്ള സന്ദർഭമാക്കി മാറ്റുകയല്ല വേണ്ടത് , മറിച്ച് ആത്മവിമര്ശനത്തിനും പുനരുജ്ജീവനത്തിനും ഉള്ള അവസരമാണെന്ന തിരിച്ചറിവാണ് ഇപ്പോൾ ഉണ്ടാവേണ്ടതെന്ന് ഞാൻ കരുതുന്നു. രാഷ്ട്രീയ പ്രവർത്തനം തുടർന്നും കരുത്തോടെ മുന്നോട്ട് കൊണ്ടു പോകും.
ജനങ്ങളോടൊപ്പം അവരിൽ ഒരുവനായി എന്നും തുടർന്നും പ്രവർത്തിക്കും. വോട്ടർമാരെ നേരിൽ കണ്ട് നന്ദി രേഖപ്പെടുത്തണമെന്ന് ആഗ്രഹമുണ്ടെങ്കിലും ഈ കൊറോണ മഹാമാരി കാലത്ത് അത് സാധ്യമല്ലെന്ന് എനിക്കറിയാം. ഒരിക്കൽ കൂടി നന്ദിയും കടപ്പാടും അറിയിക്കുന്നു .
https://www.facebook.com/kummanam.rajasekharan/posts/3746428672133559
Post Your Comments