COVID 19Latest NewsNewsIndia

കോവിഡ് വ്യാപനം രൂക്ഷം; ബംഗളൂരുവില്‍ നിരോധനാജ്ഞ

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ബംഗളൂരുവില്‍ നിരോധനാജ്ഞ ഏർപ്പെടുത്തിയതായി കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു. ബംഗളൂരു നഗരപരിധിയില്‍ ആണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. നീന്തല്‍ക്കുളം, ജിം, പാര്‍ട്ടി ഹോളുകള്‍ എന്നിവയുടെ പ്രവര്‍ത്തിനാണ് വിലക്ക്.

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കൂടുതൽ സംസ്ഥാനങ്ങള്‍ നിയന്ത്രങ്ങള്‍ കടുപ്പിച്ച്‌ രംഗത്തെത്തിയിട്ടുണ്ട്. കോവിഡിനെ തുടര്‍ന്ന് പഞ്ചാബിലും നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്. വൈകീട്ട് 9 മണി മുതല്‍ രാവിലെ 5 മണി വരെ രാത്രികാല കര്‍ഫ്യുവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ വിധമായ കൂടിച്ചേരലുകള്‍ക്കും ഏപ്രില്‍ 30 വരെ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് വിലക്കേര്‍പ്പെടുത്തി. മരണം, വിവാഹം തുടങ്ങിയ അവശ്യ ചടങ്ങുകള്‍ക്ക് പങ്കെടുക്കാവുന്നവരുടെ എണ്ണം 50 ആയിട്ട് ചുരുക്കി .

നിലവിലെ കണക്കുകള്‍ പ്രകാരം 1,15,736 പ്രതിദിന പോസിറ്റീവ് കേസുകളും 630 മരണവുമാണ് ഇന്ന് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. രോഗബാധ സ്ഥിരീകരിച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കൊവിഡ് നിരക്കാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button