ഇതുവരെ വന്ന വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍ കോണ്‍ഗ്രസ് ബോധപൂര്‍വം കള്ളവോട്ട് ചേര്‍ത്തതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. ലഭ്യമായ വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍ കോണ്‍ഗ്രസ് ബന്ധുകള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കുമാണ് ഇരട്ടവോട്ടുള്ളത്. തിരഞ്ഞെടുപ്പ് കമ്മീഷനും കോടതിയും ഇക്കാര്യത്തില്‍ നടപടി സ്വീകരിച്ചിട്ടണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
നേരത്തെ, ഇരട്ടവോട്ട് ഉണ്ടെങ്കിൽ പരാതി നൽകണമെന്നും, പട്ടികയിൽ പേരുള്ളവരല്ല, ഉദ്യോഗസ്ഥരാണ് കുറ്റക്കാരെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.വ്യാജ വോട്ടർമാരെ സൃഷ്ടിച്ചത് സി.പി.എമ്മാണെന്നും ചെന്നിത്തല ആരോപിച്ചു. ജനങ്ങൾ എല്ലാം അറിയാനാണ് വിവരങ്ങൾ പരസ്യപ്പെടുത്തിയതെന്നും, തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടി സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.
Post Your Comments