ദോഹ: ഖത്തറിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണപ്പെട്ടതായി റിപ്പോർട്ട് ചെയ്തിരിക്കുന്നു. 56 വയസ്സുകാരനാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 272 ആയി ഉയർന്നിരിക്കുന്നു. ദിനംപ്രതിയുള്ള കോവിഡ് രോഗികളുടെ എണ്ണം 500കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രാജ്യത്ത് 509 പേർക്ക് കൂടിയാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. 328 പേർക്ക് രോഗമുക്തിയുമുണ്ടായി. 420 പേർക്ക് സമ്പർക്കം മൂലമാണ് രോഗമുണ്ടായത്. 89 പേർ വിദേശത്തുനിന്ന് തിരിച്ചെത്തിയവരാണ്. നിലവിൽ രാജ്യത്ത് 12,819 കോവിഡ് രേഗികളാണുള്ളത്.
രാജ്യത്ത് കഴിഞ്ഞ മണിക്കൂറിനിടയിൽ 10344 പേരെയാണ് പരിശോധിച്ചത്. ആകെ 16,60,175 പേർക്ക് പരിശോധന നടത്തിയപ്പോൾ 1,73,206 പേർക്കാണ് ഇതുവരെ വൈറസ്ബാധയുണ്ടായത്. മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്. ആകെ 1,60,115 പേരാണ് രോഗമുക്തി നേടിയത്. നിലവിൽ 1055 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 182 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ 159 പേരുമുണ്ട്. ഇതിൽ 18പേരെയാണ് കഴിഞ്ഞ മണിക്കൂറുകൾക്കിടയിൽ പ്രവേശിപ്പിച്ചത്.
Post Your Comments