കൊച്ചി: അയ്യപ്പനെ അവഹേളിച്ച എം സ്വരാജിനെ പരാജയപ്പെടുത്തണമെന്ന ആവശ്യവുമായി ശബരിമല മുൻ മേൽശാന്തി രംഗത്തെത്തിയിരുന്നു. ഇതിന്റെ ഭാഗമായി യു ഡി എഫ് സ്ഥാനാർഥി കെ ബാബുവിന് കെട്ടി വയ്ക്കാനുള്ള പണം ശബരിമല മുൻ മേൽശാന്തിയായ ഏഴിക്കോട് ശശിധരൻ നമ്പൂതിരി നൽകിയത് ജനശ്രദ്ധ പിടിച്ചുപറ്റി. ശബരിമല അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയല്ലെന്ന എം സ്വരാജ് എം എൽ എയുടെ പരാമർശത്തിൽ പ്രതിഷേധിച്ചായിരുന്നു നടപടി.
ഇതേത്തുടർന്ന് തൃപ്പൂണിത്തുറയിലെ കെ ബാബുവിനും ബിജെപിക്കുമെതിരെ ഗുരുതര ആരോപണവുമായി എം സ്വരാജ് രംഗത്തെത്തി. താൻ വികസനം മാത്രമാണ് വോട്ടർമാരിൽ പറയാൻ ശ്രമിക്കുന്നതെന്നായിരുന്നു സ്വരാജ് പറഞ്ഞത്. എന്നാൽ, സ്വരാജിൻ്റെ പഴയ ശബരിമല പ്രസംഗം ഈ തെരഞ്ഞെടുപ്പ് കാലത്ത് ആയുധമാക്കാനൊരുങ്ങുകയാണ് കോൺഗ്രസ്. അയ്യപ്പനെ അവഹേളിച്ച എൽ ഡി എഫ് സ്ഥാനാർഥി പരാജയപ്പെടണമെന്ന് ആഗ്രഹം ഉണ്ടെന്ന ശശിധരൻ നമ്പൂതിരിയുടെ വാക്കുകൾ ഇതിനുദാഹരണം. അതേസമയം, തെരഞ്ഞെടുപ്പിൽ സ്വരാജിന്റെ പ്രസംഗം പ്രധാന പ്രചാരണ ആയുധമാക്കുകയാണ് യു ഡി എഫും ബി ജെ പിയും.
Also Read:കഴക്കൂട്ടത്ത് ജയിച്ചാൽ ഡോ എസ് എസ് ലാലിനെ ആരോഗ്യമന്ത്രിയാക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍
ശബരിമലയുമായി ബന്ധപ്പെട്ട് സ്വരാജ് നടത്തിയ പരാമർശങ്ങളുടെ പഴയ വീഡിയോ കുത്തിപ്പൊക്കുകയാണ് ട്രോളർമാർ. 2018 ഒക്ടോബറിൽ ആയിരുന്നു വിവാദമായ പരാമർശം. ശബരിമല അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയല്ലെന്ന് ആയിരുന്നു സ്വരാജ് പറഞ്ഞത്. സി പി എം പൊതുയോഗത്തിൽ ആയിരുന്നു സ്വരാജിന്റെ വിമർശനം. ഇനിയുള്ള തന്റെ പ്രസംഗം വിശ്വാസികളോട് എന്ന് പറഞ്ഞായിരുന്നു വിവാദ പ്രസ്താവന സ്വരാജ് നടത്തിയത്.
Also Read:പത്രിക തള്ളിയതിനെതിരെ ബി ജെ പി ഹൈക്കോടതിയില്‍; ഇന്ന് അടിയന്തര സിറ്റിംഗ്
‘വിശ്വാസികളുടെ വിശ്വാസത്തെ മാനിക്കുന്നു. താൻ അതിനെ എതിർക്കുന്നില്ല. ആ വിശ്വാസം മുറുകെ പിടിക്കാനുള്ള സ്വാതന്ത്ര്യത്തെ മാനിക്കുന്നു. വിശ്വാസികളോട് തർക്കമോ ഏറ്റുമുട്ടലോ ഇല്ല. പക്ഷേ, അയ്യപ്പൻ ബ്രഹ്മചാരിയല്ല. അയ്യപ്പനെ പറ്റി നമ്മൾ മനസ്സിൽ പ്രതിഷ്ഠിച്ചിട്ടുള്ള ഐതിഹ്യമെന്താണ്. മാളികപ്പുറത്തമ്മ അയ്യപ്പനെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചു. അപ്പോൾ അയ്യപ്പൻ പറഞ്ഞത് ‘കുമാരി മാളികപ്പുറം ഞാൻ നൈഷ്ഠിക ബ്രഹ്മചാരിയാണ്, അതുകൊണ്ട് നിങ്ങൾ തിരിച്ചു പോകണം എന്നാണോ? അല്ല. കേരളത്തിൽ ഏതെങ്കിലും അയ്യപ്പ ഭക്തനോ ഭക്തയോ ഇങ്ങനെ വിശ്വസിക്കുന്നുണ്ടോ? അയ്യപ്പൻ ഞാൻ നൈഷ്ഠിക ബ്രഹ്മചാരിയാണെന്ന് പറഞ്ഞില്ല. അതുകൊണ്ട് വിവാഹം കഴിക്കുന്നില്ലെന്നല്ല അയ്യപ്പൻ പറഞ്ഞത്. അയ്യപ്പൻ പറഞ്ഞത് കാത്തിരിക്കൂ എന്നാണ്. കന്നി അയ്യപ്പൻ മല കയറാത്ത സാഹചര്യം വന്നാൽ വിവാഹം കഴിക്കാമെന്നാണ് പറഞ്ഞത്. അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണെങ്കിൽ ഇങ്ങനെ പറയുമോ? പ്രളയം മൂലം ഇത്തവണ ശബരിമല നട തുറന്നപ്പോൾ കന്നി അയ്യപ്പൻമാർ നട ചവിട്ടിയില്ല. അതുകൊണ്ട് തന്നെ അയ്യപ്പൻ വാക്ക് പാലിച്ച് ഓഗസ്റ്റ് പതിനെട്ടാം തീയതി മാളികപ്പുറത്തമ്മയെ കല്യാണം കഴിച്ചിരിക്കാ൦.’- എന്നായിരുന്നു സ്വരാജിൻ്റെ വിവാദ പരാമർശം.
കഴിഞ്ഞ തവണ കെ ബാബുവിൽ നിന്ന് 4467 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എം സ്വരാജ് തൃപ്പുണ്ണിത്തുറ മണ്ഡലം പിടിച്ചെടുത്തത്. ഇക്കുറി ശക്തമായ മത്സരം തന്നെയായിരിക്കും തൃപ്പൂണിത്തുറയിൽ സംഭവിക്കുക എന്നാണ് സൂചന.
Post Your Comments