Latest NewsKeralaNews

കമ്യൂണിസ്റ്റ് പാർട്ടി കാരണമാണ് കേരളത്തിൽ തൊഴിലില്ലായ്മയും ദാരിദ്ര്യവും വർദ്ധിച്ചിരിക്കുന്നത്; തേജസ്വി സൂര്യ

കൊച്ചി : ഇന്ന് രാജ്യത്ത് ജനങ്ങളെ മുന്നിലേയ്ക്ക് നയിക്കുന്ന ഒരു പാർട്ടിയുണ്ടെങ്കിൽ അത് ബിജെപി ആണെന്ന് യുവമോർച്ച ദേശീയ അധ്യക്ഷനും കർണാടക എം.പി.യുമായ തേജസ്വി സൂര്യ. പാവപ്പെട്ട കുടുംബങ്ങളിൽ നിന്നും വരുന്ന നിരവധി പേർക്കാണ് ബിജെപി മുന്നേറാൻ അവസരം നൽകുന്നതെന്നും തേജസ്വി സൂര്യ പറഞ്ഞു.

ഇന്ന് വിദ്യാസമ്പന്നരായ എല്ലാ യുവാക്കളും കേരളത്തിന് പുറത്ത് പോകാനാണ് ആഗ്രഹിക്കുന്നത്. അത് കേരളത്തിൽ തൊഴിലവസരങ്ങൾ കുറഞ്ഞത് കാരണമാണെന്ന് അദ്ദേഹം പറഞ്ഞു. കാലടിയിൽ നടന്ന ചടങ്ങിലാണ് തേജസ്വി സൂര്യ ഇക്കാര്യം പറഞ്ഞത്.

Read Also :  ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട് വിളിച്ചു വരുത്തി ; യുവാവിനെ മയക്കി കിടത്തി സ്വര്‍ണവും ഫോണുമായി യുവതി കടന്നു

കമ്യൂണിസ്റ്റുകാർ ഭസ്മാസുരന്മാരെപ്പോലെയാണ്. അവർ എന്ത് തൊട്ടാലും അത് നശിച്ച് പോകുകയാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എന്താണ് കമ്യൂണിസ്റ്റുകാർ കേരളത്തിന് വേണ്ടി ചെയ്തതെന്ന് ചോദിച്ച തേജസ്വി ഇടത് സർക്കാർ സംസ്ഥാനത്ത് വികസനം കൊണ്ടുവന്നിട്ടില്ലെന്ന് പറഞ്ഞു. കമ്യൂണിസ്റ്റ് പാർട്ടി കാരണമാണ് കേരളത്തിൽ തൊഴിലില്ലായ്മയും ദാരിദ്ര്യവും അന്യനാടുകളിലേയ്ക്കുള്ള കുടിയേറ്റവും വർധിച്ചിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button