KeralaLatest NewsNewsCrime

30 ലിറ്റർ ചാരായവും 150 ലിറ്റർ കോടയുമായി പ്രതികൾ പിടിയിൽ

കോട്ടയം: കോട്ടയം ജില്ലയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ 30 ലിറ്റർ ചാരായവും 150 ലിറ്റർ കോടയും കണ്ടെത്തി പിടികൂടിയിരിക്കുന്നു. സംഭവത്തിൽ പത്തനംത്തിട്ട സ്വദേശിയായ സജികൂമാർ, അജികുമാർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. കോട്ടയം ജില്ലാ പോലീസ് മേധാവിയ്ക്ക് കിട്ടിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ വാഹനപരിശോധനയിലാണ് 30 ലിറ്റർ ചാരായം പിടികൂടിയിരിക്കുന്നത്.

പൊൻകുന്നത്ത് പോലീസും ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് നടത്തിയ വാഹനപരിശോധനയിലാണ് പത്തനംത്തിട്ട നാറാണംതോട് സ്വദേശി സജികുമാർ കാറിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 30 ലിറ്റർ ചാരായം പിടികൂടിയത്. തുടർന്ന് ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഇയാളുടെ സുഹൃത്ത് അജികുമാരിന്‍റെ വീട്ടിൽ നടത്തിയ പരിശോധനയില്‍ 150 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പോലീസ് കണ്ടെത്തി പിടിച്ചെടുത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button