തൃശൂർ : തൃശ്ശൂർ ജില്ലയിൽ ഇന്ന് 153 പേർക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. 436 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2442 ആയി ഉയർന്നിരിക്കുന്നു. തൃശ്ശൂർ സ്വദേശികളായ 59 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുകയാണ്. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,01,441 ആയി ഉയർന്നു.
98,298 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തിരിക്കുന്നത്. ജില്ലയിൽ ഇന്ന് സമ്പർക്കം വഴി 151 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ രോഗ ഉറവിടം അറിയാത്ത 02 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
Post Your Comments