CricketLatest NewsNewsSports

പൃഥ്വി ഷോയിൽ മുംബൈ വിജയ് ഹസാരെ ട്രോഫിൽ ഫൈനലിൽ

പൃഥ്വി ഷായുടെ വെടിക്കെട്ട് ബാറ്റിങ് മികവിൽ കർണാടകയെ 72 റൺസിന് പരാജയപ്പെടുത്തി മുംബൈ വിജയ് ഹസാരെ ട്രോഫിൽ ഫൈനലിൽ കടന്നു. സെമി ഫൈനൽ പോരാട്ടത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച മുംബൈ 49.2 ഓവറിൽ 322 റൺസ് നേടി. റൺവേട്ടക്കാരുടെ പട്ടികയിൽ മുൻപന്തിയിലുള്ള പൃഥ്വി ഷാ നിലവിലെ ചാമ്പ്യന്മാരായ കർണാടകയുടെ ബൗളിംഗ് ആക്രമണത്തെ തച്ചുതകർക്കുകയായിരുന്നു. മുംബൈയ്ക്കായി 122 പന്തിൽ 165 റൺസ് നേടിയ യുവതാരം പൃഥ്വി ഷായുടെ തകർപ്പൻ ഇന്നിങ്‌സാണ് കർണാടകക്കെതിരെ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.

തുടക്കത്തിൽ മന്ദഗതിയിൽ കളി ആരംഭിച്ച ഷാ 48 പന്തിൽ അർധ സെഞ്ച്വറി പിന്നിട്ടു. പിന്നീട് കളിയുടെ ശൈലി മാറ്റിയ താരം സെഞ്ച്വറി തികയ്ക്കാൻ വേണ്ടി വന്നത് 31 പന്തുകൾ മാത്രമാണ്. 111 പന്തിൽ നിന്നാണ് ഷാ 150 കടന്നത്. മറ്റൊരു ഇരട്ടസെഞ്ച്വറി കൂടി ആരാധകർ സ്വപ്നം കണ്ടെങ്കിലും വ്യക്തിഗത സ്കോർ 165 ൽ നിൽക്കെ വൈശാഖ് ഷായെ എൽബിയിൽ കുരുക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കർണാടകയ്ക്ക് വേണ്ടി ദേവ്ദത്ത് പടിക്കലും ശരത്തും പൊരുതി നോക്കിയെങ്കിലും 42.4 ഓവറിൽ 250 റൺസിന് നിലവിലെ ചാമ്പ്യന്മാരുടെ ഇന്നിംഗ്സ് അവസാനിക്കുകയായിരുന്നു. പടിക്കൽ 64 റൺസും ശരത്ത് 61 റൺസും നേടിയപ്പോൾ ശ്രേയസ്സ് ഗോപാൽ 29, കൃഷ്ണപ്പ ഗൗതം 28, കരുൺ നായർ 29 എന്നിവരും കർണാടയ്ക്കുവേണ്ടി ഭേദപ്പെട്ട സ്കോർ നേടി. സെമിയിൽ ഗുജറാത്തിനെ പരാജയപ്പെടുത്തിയ ഉത്തർപ്രദേശാണ് ഫൈനലിൽ മുംബൈയുടെ എതിരാളികൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button