Latest NewsCricketNewsSports

മഹാരാഷ്ട്രയെ തകർത്ത് വിജയ് ഹസാരെ ട്രോഫിയിൽ മുത്തമിട്ട് സൗരാഷ്ട്ര

മുംബൈ: വിജയ് ഹസാരെ ഏകദിന ടൂർണമെന്റിലെ കലാശപ്പോരിൽ മഹാരാഷ്ട്രയെ വീഴ്ത്തി കിരീടം ചൂടി സൗരാഷ്ട്ര. മഹാരാഷ്ട്രയെ അഞ്ചുവിക്കറ്റിന് തകർത്താണ് സൗരാഷ്ട്ര വിജയ് ഹസാരെ ട്രോഫിയിൽ മുത്തമിട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മഹാരാഷ്ട്ര നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 248 റൺസ് നേടി. ടൂർണമെന്റിൽ മികച്ച ഫോം തുടരുന്ന ഋതുരാജ് ഗെയ്ക്‌വാദി (108) ന്റെ സെഞ്ചറി കരുത്തിൽ മഹാരാഷ്ട്ര പൊരുതാവുന്ന സ്‌കോർ നേടി.

അസിം കാസി(37), നൗഷാദ് ഷെയ്ഖ് (31) എന്നിവർ മാത്രമാണ് മഹാരാഷ്ട്ര നിരയിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. സൗരാഷ്ട്രയ്ക്കു വേണ്ടി ചിരാഗ് ജനി പത്ത് ഓവറിൽ 43 റൺസ് വിട്ടുനൽകി ഹാട്രിക്കോടെ 3 വിക്കറ്റ് നേടി. മഹരാഷ്ട്ര നിരയിൽ പവന്‍ ഷാ (4), ബച്ചവ് (27), അങ്കിത് ബാവ്‌നെ (16), സൗരഭ് നവലെ (13) എന്നിവർ നിരാശപ്പെടുത്തി.

മറുപടി ബാറ്റിങ്ങിൽ സൗരാഷ്ട്ര ഷെല്‍ഡണ്‍ ജാക്‌സന്റെ(133) തകർപ്പൻ സെഞ്ചറി മികവിൽ 46.3 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 67 പന്തിൽ 50 റൺസ് എടുത്ത ഹാർവിക് ദേശായി ഷെല്‍ഡണ്‍ ജാക്‌സനു മികച്ച പിന്തുണ നൽകി. സമർഥ് വ്യാസ് (12), അർപിത് വാസവദ(15), പ്രേരക് മങ്കാദ് എന്നിവർ വന്നപോലെ മടങ്ങിയപ്പോൾ ചിരാഗ് ജനി(25 പന്തിൽ 30) ഷെല്‍ഡണ്‍ ജാക്‌സൻ സൗരാഷ്ട്രയെ വിജയത്തിൽ എത്തിച്ചു.

Read Also:- കുതിച്ചുയർന്ന് സ്വർണവില: നാല്‍പതിനായിരത്തിലേക്ക്

വിക്കി ഓസ്റ്റ്വാൾ മഹാരാഷ്ട്രയ്ക്കു വേണ്ടി പത്ത് ഓവറിൽ 20 റൺസ് മാത്രം വിട്ടുനൽകി രണ്ട് വിക്കറ്റും മുകേഷ് ചൗധരി ഒൻപത് ഓവറിൽ 38 റൺസ് മാത്രം വിട്ടുനൽകി രണ്ട് വിക്കറ്റും, സത്യജീത് ബച്ചാവ് പത്ത് ഓവറിൽ 66 റൺസ് വിട്ടുനൽകി ഒരു വിക്കറ്റും വീഴ്ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button