ചെന്നൈ: 50 വയസുകാരി കഴുത്തറുത്ത് കൊല്ലപ്പെട്ട സംഭവത്തില്‍ സ്വാമി പിടിയില്‍. ശ്രീപെരുംപുദൂരിന് സമീപം മലയമ്പാക്കത്ത് താമസിച്ചിരുന്ന അലമേലു എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സ്വാമി ദക്ഷൻ പിടിയിൽ.
അലമേലുവിന്റെ അയല്‍വാസി കൂടിയാണ് ദക്ഷൻ. തിരുവണ്ണാമല ക്ഷേത്രദര്‍ശനത്തിന് ശേഷം തന്റെ ശിഷ്യയും അയല്‍വാസിയുമായ സ്ത്രീയെ ദക്ഷൻ കൊലപ്പെടുത്തിയെന്നാണ് പൊലീസ് നിഗമനം. തനിക്ക് മോക്ഷം ലഭിക്കാൻ വേണ്ടി തിരുവണ്ണാമലയില്‍ വെച്ച് തന്നെ കൊലപ്പെടുത്തണമെന്ന് അലമേലും ആവശ്യപ്പെട്ടിരുന്നതായി ദക്ഷൻ പൊലീസിന് മൊഴി നല്‍കി.
read also: ജീവനക്കാരനെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചു, മുഖത്ത് തുപ്പി: നടി പാര്‍വതി നായര്‍ക്കെതിരെ കേസ്
ഭർത്താവ് മരിക്കുകയും, വിവാഹശേഷം മക്കള്‍ മാറി താമസിക്കുകയും ചെയ്തതോടെ അലമേലും വീട്ടില്‍ ഒറ്റക്കായി. ഇതോടെ ഇവർ ദക്ഷനുമായി അടുത്തു. പിന്നീട് ഇയാള്‍ക്കൊപ്പം ചേർന്ന് പ്രാർത്ഥനകളും പൂജകളും നടത്തി ജീവിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ദക്ഷനൊപ്പം അലമേലു തീർത്ഥാടനത്തിനായി തിരുവണ്ണാമലയില്‍ എത്തി. കൊലപാതകം നടത്തിയശേഷം സ്ത്രീയുടെ മൃതദേഹം തടാകത്തിന്റെ കരയില്‍ ഉപേക്ഷിച്ച് ദക്ഷൻ രക്ഷപെട്ടു, സിസിടിവി ദൃശ്യങ്ങളാണ് ദക്ഷനിൽ പോലീസിനെ എത്തിച്ചത്.
Post Your Comments