ഇംഗ്ലണ്ടിനെതിരായ നാലാമത്തെയും അവസാനത്തെയും പോരിൽ യുവ വിക്കറ്റ് കീപ്പറും ബാറ്റ്സ്മാനുമായ റിഷഭ് പന്ത് സെഞ്ച്വറി നേടി. മികച്ച പ്രകടനം കാഴ്ചവെച്ച താരത്തെ പ്രശംസിച്ച് കൊണ്ട് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിഡൻറ്റുമായ സൗരവ് ഗാംഗുലി ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. റിഷഭ് പന്ത് എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളാകുമെന്നാണ് സൗരവ് ഗാംഗുലിയുടെ വിലയിരുത്തൽ.
.
Read Also: ഇന്ത്യന്‍ അത്‌ലറ്റിക്സ് പരിശീലകന്‍ നിക്കോളായ് സ്നെസറോവ് അന്തരിച്ചു
മൂന്നാം ടെസ്റ്റ് സെഞ്ച്വറി സ്വന്തമാക്കിയ റിഷഭ് 118 പന്തില്‍ നിന്ന് 101 റണ്‍സ് നേടി. താരത്തിന്‍റെ ഈ നേട്ടം ആദ്യ ഇന്നിംഗ്സില്‍ ലീഡ് നേടാന്‍ ഇന്ത്യയെ സഹായിച്ചു. മികച്ച പ്രകടനമാണ് പന്ത് നടത്തിയതെന്നും വരാനുള്ള കളികളില്‍ പന്ത് ഇതേ രീതിയില്‍ പ്രകടനം നടത്തുമെന്നും ഗാംഗുലി കൂട്ടിച്ചേർത്തു.
Post Your Comments