ഫെബ്രുവരി 18ന് നടക്കുന്ന ഐപിഎല്‍ ലേലത്തില്‍ പങ്കെടുക്കുന്നവരുടെ കൂട്ടത്തിൽ മലയാളി താരം ശ്രീശാന്തും എത്തുന്നു. 2013ലെ ഐപിഎലിനിടെയുള്ള മാച്ച് ഫിക്സിംഗ് വിവാദത്തെത്തുടര്‍ന്ന് വിലക്ക് നേരിട്ട ശ്രീശാന്തിനെ ബിസിസിഐ ആജീവനാന്ത വിലക്ക് പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീട് ഓഗസ്റ്റ് 2019ല്‍ വിലക്ക് 7 വര്‍ഷമാക്കി ചുരുക്കുകയായിരുന്നു.
Read Also: മ്യാന്‍മറില്‍ പ്രതിഷേധത്തെ തുടർന്ന് ഫെയ്സ്ബുക് നിരോധിച്ചു
ഇതിനെത്തുടര്‍ന്ന് 2020 സെപ്റ്റംബറില്‍ വിലക്ക് നീങ്ങിക്കിട്ടിയ താരം കേരളത്തിന് വേണ്ടി 2021 ജനുവരിയില്‍ നടന്ന സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ പങ്കെടുത്തിരുന്നു. 75 ലക്ഷം രൂപയാണ് താരത്തിൻറ്റെ അടിസ്ഥാന വില.
Post Your Comments