കായംകുളം നഗരസഭയിലെ പൊതുമരാമത്ത് സ്ഥിരംസമിതി തിരഞ്ഞെടുപ്പിലെ വാശിയേറിയ പോരാട്ടത്തിൽ ബിജെപി അംഗം വിജയിച്ചു. ബിജെപി ജില്ലാ ജന:സെക്രട്ടറി ഡി.അശ്വിനീ ദേവ് ആണ് തെരഞ്ഞെടുപ്പിൽ ഇടത് വലത് മുന്നണികൾക്കെതിരെ മത്സരിച്ച് വിജയിച്ചത്. ഇവിടെ മുസ്‌ലിം ലീഗ് അംഗം തോറ്റത് അമ്പരപ്പായി.
Also Read: ഒളിച്ചുകടത്താൻ ശ്രമിച്ച നിരോധിത പുകയിലയുത്പന്നങ്ങൾ പിടികൂടി
ബി.ജെ.പി. പ്രതിനിധിയെ വിജയിപ്പിക്കാൻ അണിയറയിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണു കോൺഗ്രസ് വഞ്ചന കാട്ടിയതെന്ന് ലീഗ് നേതൃത്വം ആരോപിച്ചു. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റിയിൽ ഏഴ് അംഗങ്ങളാണുള്ളത്. അപ്രതീക്ഷിതമായാണു അശ്വിനീദേവ് മത്സരിച്ചത്. 22 കൗൺസിലർമാരുള്ള എൽ.ഡി.എഫ്. നാലംഗങ്ങളെ സ്റ്റാൻഡിങ് കമ്മിറ്റിയിലേക്കു വിജയിപ്പിച്ചെടുത്തു. 17 അംഗങ്ങളുള്ള യു.ഡി.എഫിന് മൂന്നംഗങ്ങളെ വിജയിപ്പിക്കാനാകുമായിരുന്നു.
കമ്മിറ്റിയിലേക്ക് യു ഡി എഫിൽ നിന്നും മൂന്ന് പേര് മത്സരിച്ചു. രണ്ട് പേർക്ക് 8 വോട്ടുകൾ ലഭിച്ചു. ഒരാൾക്ക് ഒരു വോട്ട് മാത്രമേ ഇവിടെ ലഭിച്ചുള്ളു. ബിജെപി അംഗമായ അശ്വനീദേവിന് മൂന്ന് വോട്ടുകൾ ലഭിച്ചു. ഇവിടെ കൂടുതൽ വോട്ടുകൾ ലഭിച്ച എൽ ഡി എഫ് ആയിരിക്കും സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷസ്ഥാനത്തിരിക്കുക.
Post Your Comments