KeralaNattuvarthaLatest NewsNews

താളം തെറ്റി സർക്കാരിന്റെ സൗജന്യ കിറ്റ് വിതരണം; വിതരണം ചെയ്തത് മോശം സാധനങ്ങൾ

സൗജന്യ കിറ്റ് വിതരണം താളം തെറ്റുന്നു

കൊവിഡ് പ്രതിസന്ധി കണക്കിലെടുത്താണ് സംസ്ഥാന സർക്കാർ കേരളത്തിൽ സൗജന്യ കിറ്റ് വിതരണം പ്രഖ്യാപിച്ചത്. വിവാദ കൊടുങ്കാറ്റിനിടയിലും തദ്ദേശതിരഞ്ഞെടുപ്പില്‍ അഭിമാനാര്‍ഹമായ വിജയം കൈവരിക്കാന്‍ സി പി എമ്മിനെ ഒരുപരിധി വരെ സഹായിച്ചത് സൗജന്യ ഭക്ഷ്യകിറ്റ് വിതരണമാണ്.

എന്നാൽ, സൗജന്യ കിറ്റ് വിതരണം താളം തെറ്റുന്നുവെന്ന് റിപ്പോർട്ട്. 32.5 ലക്ഷം കാർഡുടമകൾക്കാണ് കഴിഞ്ഞ നവംബർ, ഡിസംബർ മാസങ്ങളിൽ സൗജന്യ കിറ്റ് വിതരണം ലഭ്യമാകാത്തത്. ആട്ട, വെളിച്ചെണ്ണ, കടല എന്നിവയുടെ ക്ഷാമം മൂലയാണ് കിറ്റ് വൈകുന്നതെന്നാണ് വിവരം.

Also Read: ഡോളർ കടത്ത് കേസിൽ യുഎഇ കോൺസുലേറ്റിലെ ഡ്രൈവർമാരെ ചോദ്യം ചെയ്ത് കസ്റ്റംസ്

സപ്ലൈകോ വഴി പിണറായി സർക്കാർ വിതരണം ചെയ്ത സൗജന്യ ഓണക്കിറ്റിലെ 11 ഇനങ്ങളില്‍ എട്ടും ഭക്ഷ്യയോഗ്യമല്ലെന്ന് അടുത്തിടെ കണ്ടെത്തിയിരുന്നു. സപ്ലൈകോ നല്‍കിയ വിവരാവകാശ മറുപടിയിലാണ് ഭക്ഷ്യയോഗ്യമല്ലാത്ത സാധനങ്ങളുടെ വിവരങ്ങള്‍ പുറത്തുവന്നത്.

ആലപ്പുഴ, താളിമ്പറമ്പ് , കോഴിക്കോട്, സുല്‍ത്താന്‍ ബത്തേരി തുടങ്ങി സംസ്ഥാനത്തെ 19 ഡിപ്പോകളിലായി എത്തിച്ച 31 ലോഡ് ശര്‍ക്കര ഭക്ഷ്യയോഗ്യമല്ലായിരുന്നു. ഗുണനിലവാരമില്ലാത്ത ശര്‍ക്കര നല്‍കിയതിന് വിതരണക്കാരന് ഒരു വര്‍ഷത്തെ വിലക്കും പിഴയും ഈടാക്കാന്‍ തീരുമാനിച്ചതായി സപ്ലൈകോ അറിയിച്ചു.

Also Read: മാധ്യമപ്രവർത്തകയെ ആക്രമിച്ച അഭിഭാഷകൻ അറസ്റ്റിൽ

16 ഡിപ്പോകളില്‍ മോശം പപ്പടം വിതരണം ചെയ്തവരെ മൂന്നു മാസത്തേക്ക് വിലക്കാനും പിഴ ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍, പഞ്ചാസാരയടക്കം മോശം സാധനങ്ങള്‍ വിതരണം ചെയ്ത മറ്റ് വിതരണക്കാര്‍ക്കെതിരെ ഒരു നടപടിയും അധികൃതര്‍ സ്വീകരിച്ചിട്ടില്ലെന്നും വിവരാവകാശ രേഖയില്‍നിന്ന് വ്യക്തമാണ്.

ആറ് ഡിപ്പോകളില്‍ കൊണ്ടുവന്ന ആറ് ലോഡ് പഞ്ചസാര, മൂന്ന് ഡിപ്പോകളിലായി എത്തിച്ച മൂന്ന് ലോഡ് ചെറുപയര്‍, തുവരന്‍പരിപ്പും വന്‍പയറും ഓരോ ലോഡും സാമ്പാർ പൊടിയുടെ മൂന്ന് ബാച്ചും മുളകുപൊടിയുടെ ഒരു ബാച്ചും ഗുണനിലവാരമില്ലാത്തതെന്ന്​ പരിശോധനയില്‍ കണ്ടെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button