ഭോപ്പാല്‍ : അയോദ്ധ്യയിലെ രാമക്ഷേത്രനിര്‍മ്മാണ സംഭാവനയ്ക്കായി വിശ്വാസികള്‍ നടത്തിയ രാംനിധി സംഗ്രഹാന് റാലിയ്ക്ക് നേരെ ആക്രമണം നടത്തിയ മതമൗലികവാദികള്‍ താമസിക്കുന്ന കോളനി പൊളിച്ചു മാറ്റാന്‍ തീരുമാനം . മധ്യപ്രദേശ് ഉജ്ജൈനിലെ ബെഗുംബാഗിന് സമീപമാണ് ഈ കോളനി .കോളനി അനധികൃതമായി നിര്‍മ്മിച്ചതാണെന്നാണ് ഇപ്പോള്‍ പോലീസ് കണ്ടെത്തിയത്.
റാലിക്ക് നേരെ ആക്രമണം നടത്തിയ കേസില്‍ 36 ഓളം പേരെ പ്രതികളാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് . പ്രതികളിലൊരാളുടെ ജാമ്യാപേക്ഷ ഇന്നലെ കോടതി നിരസിച്ചിരുന്നു . ഇതുവരെ 18 പേരെ പോലീസ് അറസ്റ്റ് ചെയ്തതായും 5 പേര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം (എന്‍എസ്എ) കേസെടുത്തതായും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി . പ്രദേശത്ത് പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.ദിവസങ്ങള്‍ക്ക് മുന്‍പാണ് ടവര്‍ ഏരിയയില്‍ നിന്നാരംഭിച്ച റാലി ബെഗുംബാഗിന് സമീപമെത്തിയപ്പോള്‍ വിശ്വാസികള്‍ക്ക് നേരെ ആക്രമണമുണ്ടായത്. കോളനിയിലെ ചില വീടുകള്‍ക്ക് മുകളില്‍ നിന്നായിരുന്നു വിശ്വാസികള്‍ക്ക് നേരെ അക്രമികള്‍ കല്ലെറിഞ്ഞത് . കോളനി അനധികൃതമായി നിര്‍മ്മിച്ചതാണെന്നാണ് ഇപ്പോള്‍ പോലീസ് കണ്ടെത്തിയത്.
Post Your Comments