ഇന്ന് ലോകം ക്രിസ്തുമസ് ആഘോഷിക്കുമ്പോൾ പ്രിയ സുഹൃത്തിന്റെ വേദനയുടെ ഓർമ്മകൾ പങ്കുവച്ചു സംവിധായകന് രഞ്ജിത്ത്. അകാലത്തിൽ വിടപറഞ്ഞ സംവിധായകൻ സച്ചിയുടെ ജന്മദിനം കൂടിയാണ് ഇന്ന് . ഈ ദിനത്തില്‍ ഫേസ്ബുക്കില്‍ സച്ചിയ്ക്കൊപ്പമുള്ള ചിത്രത്തിനൊപ്പം ഹൃദയസ്പര്‍ശിയായ കുറിപ്പും രഞ്ജിത് പങ്കുവച്ചു.
‘ഡിസംബര്‍ 25 പോയ വര്‍ഷം ഈ നാളില്‍ ഞാന്‍ നിന്നെ വിളിച്ചത് ജന്മദിന ആശംസകള്‍ നേരാനായിരുന്നു. ഇന്ന് പക്ഷെ ഒരു ഫോണ്‍ കോളും എത്തിച്ചേരാത്തിടത്തേക്ക് നീ പോയി. ക്രിസ്മസ് നിന്നെ സ്നേഹിച്ചവര്‍ക്കെല്ലാം ഇനിയുള്ള കാലം ആഘോഷത്തിന്റെ നാളല്ല. ഓര്‍മദിവസം ആണ്.’-എന്നാണ് സച്ചിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് രഞ്ജിത്ത് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
https://www.facebook.com/RanjithBalakrishnanOfficial/posts/235146354669709
കഴിഞ്ഞ ജൂണ്‍ 18 നായിരുന്നു സച്ചിയുടെ മരണം.
Post Your Comments