KeralaLatest NewsNews

സംവിധായകന്റെ ഭാര്യയുടെ ആത്മഹത്യക്ക് പിന്നിൽ ഞെട്ടിക്കുന്ന സംഭവങ്ങൾ

തിരുവനന്തപുരം: സിനിമാ-സീരിയല്‍ സഹ സംവിധായകന്‍ രഞ്ജിത്ത് മൗക്കോടിന്റെ ഭാര്യ ശരണ്യ നാരായണന്‍ ആത്മഹത്യ ചെയ്തതിനു പിന്നിൽ ഞെട്ടിക്കുന്ന സംഭവങ്ങൾ. ഭർത്താവ് രഞ്ജിത്തിന്റെ സുഖ ജീവിതമാണ് ശരണ്യയെ ദുരന്തത്തിലേക്ക് തള്ളിവിട്ടതെന്നാണ് ആരോപണം.  ശരണ്യയെ തെറ്റിധരിപ്പിച്ച്‌ പ്രണയിക്കുകയായിരുന്നു ഇയാള്‍ എന്നാണു റിപ്പോര്‍ട്ട്‌. പിന്നീട് കൈയൊഴിയാന്‍ ശ്രമിച്ചു. ഇതോടെ പൊലീസില്‍ പരാതിയായി. ഇതിന് ശേഷമായിരുന്നു വിവാഹം. പിന്നീട് എന്നും കുടുംബ കലഹമായിരുന്നു ഇതില്‍ മനം നൊന്ത് അമ്മയുടെ ആത്മഹത്യയും വന്നു.

ഇതോടെ ശരണ്യ തീര്‍ത്തും ഒറ്റപ്പെട്ടു. വിഷം കഴിച്ച്‌ ആത്മഹത്യയ്ക്ക് ശരണ്യ ശ്രമവും നടത്തി. അത് വിജയിച്ചില്ല. രഞ്ജിത്തിന്റെ ആഡംബരത്തിന് ഒരു കുറവുമുണ്ടായിരുന്നില്ല. ഇതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ഇതെല്ലാം ശരണ്യയെ വേദനിപ്പിച്ചിരുന്നു. ഇതാണ് വീണ്ടുമൊരു ആത്മഹത്യയിലേക്ക് കാര്യങ്ങളെത്തിച്ചത്. ഇതിന്റെ പേരില്‍ കുടുംബത്തില്‍ വഴക്ക് സ്ഥിരമായിരുന്നു ഇതിനിടെ കുട്ടിയുടെ സ്വര്‍ണം പണയം വയ്ക്കുകയും ചെയ്തു. ഇത് എടുത്ത് നല്‍കാന്‍ ആവശ്യപ്പെട്ടത് വലിയ തര്‍ക്കങ്ങള്‍ക്കിടയാക്കി. ശരണ്യയുടെ ഫെസ് ബുക്ക് പോസ്റ്റും ദുരൂഹത വെളിവാക്കുന്നതാണ്.

കെ കെ രാജീവ് സംവിധാനം ചെയ്യുന്ന അയലത്തെ സുന്ദരി എന്ന സീരിയലിലും മഴവില്‍ മനോരമയിലെ സിബിഐ ഡയറി എന്ന പരിപാടിയിലും അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിക്കുകയാണ് രഞ്ജിത്ത് മൗക്കോട് ഇപ്പോള്‍. ഇവയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് രഞ്ജിത്തും ശരണ്യയും തലസ്ഥാനത്തേക്ക് താമസത്തിന് എത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button