മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം മോഹന്‍ലാലും രഞ്ജിത്തും ഒന്നിക്കുന്ന ചിത്രം ഡ്രാമ ഇന്ന് തീയേറ്ററുകളിലെത്തിയിരിക്കുകയാണ്. കിലുക്കം, ചന്ദ്രലേഖ തുടങ്ങിയ ചിത്രങ്ങള്‍ക്കുശേഷം ലാലേട്ടന്‍ തന്‍മയത്വത്തോടെ കോമഡി അവതരിപ്പിക്കുന്ന ഒരു കുടുംബചിത്രമായി മാറിയിരിക്കുകയാണ് ഡ്രാമ. വളരെ ചുരുങ്ങിയ ഒരു ചുറ്റുപാടിലാണ് ഈ സിനിമയുടെ കഥ നടക്കുന്നത്. ബന്ധുക്കള്‍ക്കൊപ്പം താമസിക്കാന്‍ ലണ്ടനിലെത്തുന്ന റോസമ്മ അവിടെ വെച്ച് മരണപ്പെടുന്നതും തുടര്‍ന്നു നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. വൈകാരികമായ ഈ നിമിഷങ്ങളെ വളരെ ഹാസ്യം കലര്‍ത്തിയാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ നാടക അഭിനേത്രിയായ അരുന്ധതി നാഗ് ആണ് റോസമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. അവരുടെ ആദ്യ മലയാള സിനിമകൂടിയാണ് ഡ്രാമ.
മണിയന്‍പിള്ള രാജു, രണ്‍ജി പണിക്കര്‍, ആശാശരത്ത്, കനിഹ തുടങ്ങി പ്രമുഖതാരങ്ങള്‍ അണിനിരന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ ലണ്ടനാണ്. കൂടാതെ ദിലീഷ് പോത്തന്‍, ശ്യാമ പ്രസാദ്, ജോണി ആന്റണി എന്നിവര്‍ വ്യത്യസ്ത കഥാപാത്രങ്ങളെ സിനിമയില്‍ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതകൂടി ഈ സിനിമയ്ക്കുണ്ട്. രണ്ടരമണിക്കൂര്‍ ചിരിക്കാന്‍ പറ്റിയ രീതിയിലൊരുക്കിയിരിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് വിനു തോമസാണ്. മറ്റു ചിത്രങ്ങള്‍ പോലെ അഴകപ്പന്റെ ഛായാഗ്രഹണം ഈ ചിത്രത്തിന്റെയും ദൃശ്യഭംഗി കൂട്ടുന്നു. രണ്ടരമണിക്കൂര്‍ നീണ്ട ഈ ചിത്രം കണ്ടിറങ്ങുമ്പോള്‍ അപ്പുകുട്ടനും ജോജിക്കുമൊപ്പം ചേര്‍ത്തുവെക്കാവുന്ന ഒരു കഥാപാത്രമായി മാറും മോഹന്‍ലാല്‍ അവതരിപ്പിച്ച രാജഗോപാല്‍ എന്നതില്‍ സംശയമില്ല.
https://youtu.be/HE5cyqviaT0
Post Your Comments