Latest NewsIndiaInternational

ഇന്ത്യാവിരുദ്ധർക്കും ഇന്ത്യ തെരയുന്ന ഭീകരര്‍ക്കും ചൈനയുടെ ആയുധം, പിന്തുണ

സെപ്‌റ്റംബര്‍ 28-നു വന്‍ ആയുധശേഖരവുമായി ഇവിടെനിന്നു മൂന്നു പേരെ പിടികൂടിയിരുന്നു.

ന്യൂഡല്‍ഹി: മാസങ്ങളായി മ്യാന്‍മറുമായുള്ള അതിര്‍ത്തിയില്‍ ആക്രമണം ശക്തമാക്കിയ വിമത ഗ്രൂപ്പുകളെ ചൈന സഹായിക്കുകയാണെന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍. ഇന്ത്യ തിരഞ്ഞു കൊണ്ടിരിക്കുന്ന നാല് വിമത നേതാക്കള്‍ ഒക്ടോബറില്‍ തെക്കന്‍ ചൈനീസ് നഗരമായ കുന്‍മിങ്ങിലുണ്ടായിരുന്നെന്ന് സുരക്ഷാ ഏജന്‍സികള്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ചൈനയ്ക്കെതിരെ രൂക്ഷമായ ആരോപണവുമായി ഇന്ത്യ രംഗത്തുവന്നിട്ടുള്ളത്.

ലഡാക്കിലെ ഹിമാലയന്‍ മലനിരകളില്‍ സൈനികതലത്തില്‍ സംഘര്‍ഷം തുടരുന്നതിനിടെയാണ്‌ മ്യാന്‍മറിലെ യുെണെറ്റഡ്‌ വാ സ്‌റ്റേറ്റ്‌ ആര്‍മിക്കും അരാക്കന്‍ ആര്‍മിക്കും പരിശീലനവും ആയുധങ്ങളും നല്‍കി വടക്കുകിഴക്കന്‍ സംസ്‌ഥാനങ്ങളില്‍ ചൈന നിഴല്‍യുദ്ധം നടത്തുന്നത്‌. അരാക്കന്‍ ആര്‍മിയെ ഇന്ത്യ ഭീകരസംഘടനയായി പ്രഖ്യാപിച്ചിട്ട്‌ ഏറെയായിട്ടില്ല. ഇന്ത്യ സൈനികരില്‍ ഭൂരിപക്ഷത്തെയും ചൈന, പാക്‌ അതിര്‍ത്തികളില്‍ വിന്യസിച്ചിരിക്കെയാണു മ്യാന്‍മര്‍ അതിര്‍ത്തിയിലൂടെ ചൈന ഭീകരരെ ഉപയോഗിക്കുന്നത്‌.

read also: ശ്രീനാഥ് ഭാസിയെ വിശുദ്ധനായി ചിത്രീകരിച്ചതിനെതിരെ ക്രിസ്ത്യൻ മതവാദികളുടെ പ്രതിഷേധം ശക്തമാകുന്നു

കഴിഞ്ഞ 21-ന്‌ ഒരു സൈനികന്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന്‌ ഇന്ത്യ നിരവധി ബറ്റാലിയന്‍ അര്‍ധെസെനികരെ മ്യാന്‍മര്‍ അതിര്‍ത്തിയിലേക്ക്‌ അയച്ചിരുന്നു.നാഗാ വിഘടനവാദി സംഘടനകള്‍ സെപ്‌റ്റംബറില്‍ ചര്‍ച്ചകളില്‍നിന്നു പിന്മാറിയതിനു പിന്നാലെയാണു മ്യാന്‍മര്‍ അതിര്‍ത്തി വലിയ തലവേദനയായത്‌. സെപ്‌റ്റംബര്‍ 28-നു വന്‍ ആയുധശേഖരവുമായി ഇവിടെനിന്നു മൂന്നു പേരെ പിടികൂടിയിരുന്നു.

ചൈനയുടെ പിന്തുണയോടെ അരാക്കന്‍ ആര്‍മി ആയുധവിതരണം നടത്തുന്നതിനെപ്പറ്റി ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്‌.അതിര്‍ത്തിയിലെ മറ്റുഭാഗങ്ങളില്‍ ചൈനയുമായും പാകിസ്ഥാനുമായും സംഘര്‍ഷം നിലനില്‍ക്കുന്ന ഈ സാഹചര്യത്തില്‍ മ്യാന്‍മര്‍ അതിര്‍ത്തിയിലെ പ്രവര്‍ത്തനങ്ങളും ആശങ്ക ഉയര്‍ത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button