ന്യൂഡല്‍ഹി: രാജ്യത്തേക്കുള്ള അനധികൃത കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയില്‍കേന്ദ്രം ഉടന്‍ മതില്‍ കെട്ടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇതോടെ ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയോട് ചേര്‍ന്ന് താമസിക്കുന്ന ആളുകള്‍ക്ക് വിസയില്ലാതെ 16 കിലോമീറ്റര്‍ പരസ്പരം അതിര്‍ത്തിയിലേക്ക് കടക്കാന്‍ അനുവദിക്കുന്ന ഫ്രീ മൂവ്മെന്റ് റെജിം (എഫ്എംആര്‍) ഉടന്‍ അവസാനിക്കും.
Read Also: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ദിനത്തിലെ പൊതു അവധിക്കെതിരെ ബോംബെ ഹൈക്കോടതിയിൽ ഹർജി
ഗുവാഹത്തിയില്‍ അസം പോലീസ് കമാന്‍ഡോകളുടെ പാസിംഗ് ഔട്ട് പരേഡില്‍ സംസാരിക്കവെയാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. മ്യാന്‍മറുമായുള്ള ഇന്ത്യയുടെ അതിര്‍ത്തി ഉടന്‍ തന്നെ ബംഗ്ലാദേശുമായുള്ള അതിര്‍ത്തി പോലെ സംരക്ഷിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
മ്യാന്‍മറുമായുള്ള ഇന്ത്യയുടെ ഫ്രീ മൂവ്മെന്റ് റെജിം (എഫ്എംജി) കരാറും സര്‍ക്കാര്‍ പുനഃപരിശോധിക്കുന്നുണ്ടെന്നും ഇന്ത്യയിലേക്കുള്ള സ്വതന്ത്ര സഞ്ചാരം ഉടന്‍ അവസാനിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മിസോറാം, മണിപ്പൂര്‍, നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന 1,643 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അതിര്‍ത്തിയാണ് ഇന്ത്യ മ്യാന്‍മറുമായി പങ്കിടുന്നത്. ഈ സംസ്ഥാനങ്ങളിലെല്ലാം നിലവില്‍ എഫ്എംആര്‍ ഉണ്ട്. മ്യാന്‍മറുമായുള്ള സുരക്ഷാ ആശങ്കകള്‍ ഇന്ത്യ ഉന്നയിച്ച് ഒരു മാസത്തിന് ശേഷമാണ് അമിത് ഷായുടെ പരാമര്‍ശം.
Post Your Comments