ന്യൂഡല്‍ഹി : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തും. കോവിഡ് രോഗബാധ രൂക്ഷമായ ഡല്‍ഹി, മഹാരാഷ്ട്ര, കേരളം, പശ്ചിമബംഗാള്‍, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രി വിലയിരുത്തും.
അതേസമയം രാജ്യത്തെ കോവിഡ് വാക്സിന് പരീക്ഷണങ്ങളില്‍ ചിലത് അന്തിമഘട്ടത്തില്‍ എത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ വാക്സിന് വിതരണം സംബന്ധിച്ച കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ചചെയ്യും. നീതി ആയോഗിന്റെ അടുത്തിടെ നടന്ന യോഗത്തില്‍ വാക്സിനുകള്‍ക്ക് അടിയന്തിര അംഗീകാരം നൽകൽ , വാക്സിന്റെ വില, സമ്പാദനം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചചെയ്തിരുന്നു.
Read Also : ബാർ കോഴ ആരോപണം വ്യാജം: ബിജു രമേശിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് രമേശ് ചെന്നിത്തല
രാജ്യത്ത് ഇന്ന് 44,059 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം 91,39,866 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 1,33,738 ആണ്.
Post Your Comments