Latest NewsNewsIndia

‘കോവിഡ്’ ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ വെല്ലുവിളി; ലോകത്തിനായി 4 സുപ്രധാന നടപടികള്‍ പങ്കുവെച്ച് നരേന്ദ്രമോദി

19 അംഗ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരും സര്‍ക്കാര്‍ മേധാവികളും യൂറോപ്യന്‍ യൂണിയന്റെയും അന്താരാഷ്ട്ര സംഘടനകളുടെയും പ്രതിനിധികളും മോദിക്കൊപ്പംജി20 ഉച്ചകോടിയില്‍ പങ്കെടുത്തു.

ന്യൂഡല്‍ഹി: കോവിഡ് 19 രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് പ്രതിസന്ധി നേരിടാന്‍ ഭരണ സംവിധാനങ്ങളില്‍ കൂടുതല്‍ സുതാര്യത വേണമെന്നും മോദി പറഞ്ഞു. സൗദി അറേബ്യയുടെ അധ്യക്ഷതയില്‍ നടക്കുന്ന രണ്ട് ദിവസത്തെ ജി 20 വെര്‍ച്വല്‍ ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: മത്സരിക്കാത്ത വാർഡുകളിൽ പിന്തുണയ്ക്കണമെന്ന് കോൺഗ്രസ്; പറ്റില്ലെന്ന് ‘ട്രിവാൻഡ്രം വികസന മുന്നേറ്റം’

എന്നാൽ ജി20 ഉച്ചകോടി സാമ്പത്തിക വീണ്ടെടുക്കല്‍, ജോലി, വ്യാപാരം എന്നിവയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കരുതെന്നും ഭൂമിയെ സംരക്ഷിക്കുന്നതില്‍ നടപടി ആവശ്യമാണെന്നും മോദി പറഞ്ഞു. കൂടാതെ കോവിഡിന് ശേഷമുള്ള ലോകത്തിനായി നാല് സുപ്രധാന നടപടികള്‍ അനിവാര്യമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.വിശാലമായ ടാലന്റ് പൂള്‍ സൃഷ്ടിക്കുക, സാങ്കേതികവിദ്യ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിച്ചേരുന്നുവെന്ന് ഉറപ്പുവരുത്തുക,ഭരണ സംവിധാനങ്ങളിലെ സുതാര്യത ഉറപ്പുവരുത്തുക, ട്രസ്റ്റീഷിപ്പ് മനോഭാവത്തോടെ ഭൂമിയുമായി ഇടപെടുക. ഒരു പുതിയ ലോകത്തിന് അടിത്തറയിടാന്‍ ജി20യെ ഇത് സഹായിക്കുമെന്നും ജി 20യിൽ മോദി വ്യക്തമാക്കി. 19 അംഗ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരും സര്‍ക്കാര്‍ മേധാവികളും യൂറോപ്യന്‍ യൂണിയന്റെയും അന്താരാഷ്ട്ര സംഘടനകളുടെയും പ്രതിനിധികളും മോദിക്കൊപ്പംജി20 ഉച്ചകോടിയില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button