മോസ്‌കോ: ഇന്ത്യയില്‍ നടക്കാന്‍ പോകുന്ന ജി-20 ഉച്ചകോടിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ പങ്കെടുക്കില്ല. ജി-20 ഉച്ചകോടി ഇന്ത്യയില്‍ സെപ്റ്റംബറില്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഉച്ചകോടിയില്‍ പുടിന്‍ പങ്കെടുക്കില്ലെന്ന വിവരം ക്രെംലിനാണ് സ്ഥിരീകരിച്ചത്.
Read Also: ആരോഗ്യത്തിന് ശര്‍ക്കര ഒരു മികച്ച പ്രതിവിധി
യുക്രൈനിലെ റഷ്യന്‍ അധിനിവേശവുമായി ബന്ധപ്പെട്ട് പുടിനെതിരെ രാജ്യാന്തര ക്രിമിനല്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. യുദ്ധക്കുറ്റങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് പുടിനെതിരെ രാജ്യാന്തര കോടതി നടപടി സ്വീകരിച്ചത്. പുടിനെതിരായ യുദ്ധക്കുറ്റങ്ങള്‍ ക്രെംലിന്‍ പൂര്‍ണമായി നിഷേധിക്കുകയാണ്. അതിനിടെ വിദേശത്തേയ്ക്ക് യാത്ര ചെയ്യുന്നത് അറസ്റ്റിലേക്ക് നയിച്ചേക്കുമോ എന്ന ആശങ്കയാണ് ജി-20 ഉച്ചകോടിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പുടിനെ പ്രേരിപ്പിച്ചതെന്നാണ് സൂചന.
ദക്ഷിണാഫ്രിക്കയില്‍ നടന്ന ബ്രിക്സ് ഉച്ചകോടിയിലും പുടിന്‍ നേരിട്ട് പങ്കെടുത്തിരുന്നില്ല. വീഡിയോ ലിങ്ക് വഴിയായിരുന്നു പുടിന്‍ സമ്മേളനത്തില്‍ സാന്നിധ്യം അറിയിച്ചത്.
Post Your Comments