കോട്ടയം: എം.ബി.ബി.എസ് സീറ്റ് തട്ടിപ്പ് കേസില്‍ കാത്തലിക് ഫോറം ജനറല്‍ സെക്രട്ടറി ബിനു ചാക്കോ അറസ്റ്റില്‍. ചാനല്‍ ചര്‍ച്ചകളില്‍ കത്തോലിക്കാ സഭയുടെ മുഖമായി പങ്കെടുക്കാറുള്ള ബിനു ചാക്കോയെ ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം എറണാകുളത്തെ ഫ്ലാറ്റില്‍ നിന്നും കോട്ടയം വെസ്റ്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്. കൊല്ലം സ്വദേശി നൗഷാദ് നല്‍കിയ പരാതിയിലാണ് നടപടി. എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം ചെയ്ത് നൗഷാദില്‍ നിന്നും 20 ലക്ഷം രൂപ ബിനു ചാക്കോ തട്ടിയെടുത്തെന്നാണ് പരാതി.
തൃശൂര്‍ അമല മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് അഡ്മിഷന്‍ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. സീറ്റ് ലഭിക്കാതിരുന്നതോടെ രണ്ട് ലക്ഷം രൂപ ബിനു ചാക്കോ പരാതിക്കാരന് മടക്കി നല്‍കിയയിരുന്നതായി കോട്ടയം വെസ്റ്റ് പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു. ഒരു മാസം മുന്‍പ് നൗഷാദ് നല്‍കിയ പരാതിയിലാണ് പൊലീസ് ഇപ്പോള്‍ നടപടിയെടുത്തത്. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ഫ്രാങ്കോ യ്ക്ക് വേണ്ടി ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത ആളായിരുന്നു ബിനു ചാക്കോ.
ഫ്രാങ്കോയെ കോടതിയില്‍ ഹാജരാക്കിയ സമയത്തും ബിനുനുവിന്റെ സാന്നിധ്യം കോടതിയിലുണ്ടായിരുന്നു. ഫ്രാങ്കോ ജയിലില്‍ നിന്നിറങ്ങിയപ്പോള്‍ സ്വീകരിക്കാന്‍ പാലാ സബ് ജയിലില്‍ മുന്നിനും ബിനു എത്തിയിരുന്നു. കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളെ അപമാനിച്ച കേസില്‍ ഫ്രാങ്കോ മുളയ്ക്കല്‍ അനുകൂലിയായ കെന്നഡി കരിമ്പുംകാലയെ കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
read also: തുർക്കിയുടെ തീവ്ര ദേശീയവാദ ഗ്രൂപ്പിനെ നിരോധിക്കാനൊരുങ്ങി ഫ്രാന്‍സ്
ചാനല്‍ ചര്‍ച്ചകളില്‍ കന്യാസ്ത്രീയെ അപമാനിച്ചതിനായിരുന്നു അറസ്റ്റ്. ഇയാള്‍ പിന്നീട് ജാമ്യത്തിലിറങ്ങി. എന്നാല്‍ ബിനു ചാക്കോയ്ക്ക് എതിരായ കേസ് കൂടുതല്‍ ഗൗരവമുള്ളതാണ് എന്നാണ് പോലീസ് കരുതുന്നത്. വരും ദിവസങ്ങളില്‍ മാത്രമെ തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാകൂ എന്നാണ് പൊലീസ് വിലയിരുത്തല്‍. കൂടുതല്‍ പേര്‍ ബിനു ചാക്കോയുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന സംശയവും പൊലീസിനുണ്ട്.
അറസ്റ്റ് സംബന്ധിച്ച വാര്‍ത്ത പുറത്തുവരുന്നതോടെ കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തെത്തുമെന്നാണ് പൊലീസ് കരുതുന്നത്. അറസ്റ്റിലായ ബിനു ചാക്കോയെ എറണാകുളത്തുനിന്നും കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു ചോദ്യം ചെയ്യുകയാണ്. നാളെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും എന്നാണ് പൊലീസ് നല്‍കുന്ന വിവരം.
Post Your Comments