ലക്നോ: ഉത്തര്‍പ്രദേശിലെ ഫിറോസബാദില്‍ ബൈക്കിലെത്തിയ മൂന്നംഗ സംഘം ബി.ജെ.പി നേതാവിനെ വെടിവെച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ പ്രാദേശിക ബിജെപി നേതാവ് ഡി. കെ ഗുപ്തയാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. ബൈക്കിലെത്തിയ സംഘം ഗുപ്തയ്ക്കു നേരെ നിറയൊഴിക്കുകയായിരുന്നു.
ഗുപ്ത തന്റെ കട പൂട്ടി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം. വെടിയേറ്റ ഗുപ്തയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി എസ്.എസ്.പി സച്ചിന്ദ്ര പട്ടേല്‍ പറഞ്ഞു. മൂന്ന് ബൈക്കുകളിലായാണ് സംഘം എത്തിയത്.
Post Your Comments