ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ ബിജെപി മൂന്നൂറില്‍ അധികം സീറ്റ് നേടുമെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഒന്നിപ്പിച്ചു കൊണ്ടാണ് യോഗി ആദിത്യനാഥ് യുപിയെ മുന്നോട്ട് നയിക്കുന്നതെന്ന് സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ അദ്ദേഹം പറഞ്ഞു.
Read Also : ‘കാണാന്‍ സുന്ദരിയാണെങ്കിലും വിവരമില്ലല്ലോ’: ബിജെപി വനിതാ എംഎല്‍എയെ പരിഹസിച്ച് മുഖ്യമന്ത്രി നിതീഷ് കുമാര്‍
യുപിയില്‍ കരിമ്പ് കര്‍ഷകര്‍ക്കായി 1.40 ലക്ഷം കോടി രൂപ നല്‍കുകയും മുന്‍ സര്‍ക്കാരുകളുടെ ഭരണകാലത്ത് അടച്ച എല്ലാ കരിമ്പ് ഫാക്ടറികളും യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തുറന്നെന്നും അദ്ദേഹം പറഞ്ഞു. സമാജ് വാദി പാര്‍ട്ടിയുടെ 10,000 കോടി രൂപയുടെ കടം തീര്‍ത്തത് ബിജെപിയാണെന്ന് നദ്ദ വ്യക്തമാക്കി.
രാജ്യത്ത് തുടര്‍ന്നും മാറ്റങ്ങളും വികസനങ്ങളും കൊണ്ടുവരാന്‍ പ്രയത്‌നിക്കുന്ന പാര്‍ട്ടിയാണ് ബിജെപിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളും പ്രചരണ പരിപാടികളും ആരംഭിച്ചു കഴിഞ്ഞു. മുഴുവന്‍ സമയം പ്രവര്‍ത്തകരെയാണ് എല്ലായിടത്തും നിയോഗിച്ചിരിക്കുന്നത്.
Post Your Comments