ഹൈദരാബാദ്: യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനോടുള്ള ആരാധന മൂത്ത് അദ്ദേഹത്തിനായി ക്ഷേത്രം കെട്ടി പൂജ ചെയ്തിരുന്ന യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. തെലങ്കാന മേഡക് സ്വദേശിയായ ബുസാ കൃഷ്ണ(38)യാണ് മരിച്ചത്. ട്രംപിനു കോവിഡ് ബാധിച്ച വിവരം അറിഞ്ഞതു മുതല്‍ ഇദ്ദേഹം അസ്വസ്ഥനായിരുന്നെന്നും ബന്ധുക്കള്‍ പറയുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ആരാധന കടുത്തതോടെ വീടിനു സമീപം ട്രംപിന്റെ ആറടി ഉയരത്തിലുള്ള പ്രതിമ സ്ഥാപിച്ച് പൂജ തുടങ്ങിയതോടെയാണു യുവാവ് ദേശീയ തലത്തില്‍ ശ്രദ്ധേയനാകുന്നത്. 15 തൊഴിലാളികള്‍ ഒരു മാസം കൊണ്ടാണ് ട്രംപ് പ്രതിമയും ക്ഷേത്രവും നിര്‍മിച്ചത്. ട്രംപ് കൃഷ്ണ എന്നായിരുന്നു ബുസയുടെ നാട്ടിലെ വിളിപ്പേര്.നാല് വര്‍ഷം മുന്‍പ് ബുസയുടെ സ്വപ്നത്തില്‍ ട്രംപ് പ്രത്യക്ഷപ്പെട്ടതോടെയാണ് ആരാധനയുടെയും ഭക്തിയുടേയും തുടക്കം. പിന്നീട് ഉപയോഗിക്കുന്ന വസ്ത്രത്തിലും ബാഗിലും വീട്ടിലും അങ്ങനെ എല്ലായിടത്തും ട്രംപ് നിറഞ്ഞു.
പക്ഷേ തന്റെ ആരാധനാമൂര്‍ത്തിയെ ഒരിക്കല്‍ പോലും നേരില്‍ കാണാന്‍ കഴിയാതെയാണ് ട്രംപ് കൃഷ്ണ വിട വാങ്ങുന്നത്. തെരഞ്ഞെടുപ്പില്‍ ട്രംപ് വീണ്ടും അധികാരത്തില്‍ വരുമെന്നും കൃഷ്ണ പറയുമായിരുന്നു. ആരാധന കടുത്തതോടെ വീടിന് സമീപം ട്രംപിന്റെ ആറടി ഉയരത്തിലുള്ള പ്രതിമ സ്ഥാപിച്ച് പൂജ തുടങ്ങിയതോടെയാണ് ഇയാള്‍ ദേശീയ തലത്തില്‍ ശ്രദ്ധേയനാകുന്നത്.
Post Your Comments