തൃശൂര്‍: തൃശൂര്‍ വനം ഡിവിഷനില്‍ പട്ടിക്കാട് റേഞ്ചിലാണ് സംഭവം. പീച്ചി വന്യജീവി സങ്കേതത്തില്‍ കടന്നുകയറി മാനിനെ വേട്ടയാടിയ കേസിലെ പ്രതിയായ തൃശൂര്‍ പാണഞ്ചേരി കരിപ്പാകുന്ന് സ്വദേശി തെങ്ങന്മൂച്ചി വീട്ടില്‍ ദീപുവിനെയാണ് നിയമിച്ചിരിക്കുന്നത്.റെസ്ക്യൂ വാച്ചറായി ശിപാര്‍ശ ചെയ്ത ഇയാള്‍ക്ക് പാമ്ബുകളെ പിടികൂടുന്നതിന് പരിശീലനവും വനത്തില്‍ പ്രവേശിക്കുന്നതിനുള്ള ആധികാരിക രേഖയും നല്കി കഴിഞ്ഞു.
Read Also : ശബരിമലയില്‍ പിണറായി സർക്കാർ ഏകപക്ഷീയമായി തീരുമാനമെടുക്കുന്നതിനെതിരെ പന്തളം രാജകുടുംബം
പട്ടിക്കാട് റേഞ്ചില്‍ മേലുദ്യോഗസ്ഥന്റെ പ്രത്യേക താല്പര്യപ്രകാരമാണ് നിയമനം നടത്തിയതെന്നാണ് ആക്ഷേപം. ജീവനക്കാര്‍ തന്നെ വകുപ്പ് മേധാവിക്ക് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഡെപ്യൂട്ടി റേഞ്ചറോട് വിശദീകരണം തേടിയിരുന്നു. എന്നാല്‍, നേരത്തെ അത്തരമൊരു കേസില്‍ ഉള്‍പ്പെട്ടിരുന്നുവെന്നും നിലവില്‍ അങ്ങനെയില്ലെന്നും കാണിച്ച് റിപ്പോര്‍ട്ട് നല്കി. മാനിനെ വേട്ടയാടിയതിന് കോടതിയില്‍ കേസുള്ള വിവരം പോലും മറച്ചുവെച്ചാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
Post Your Comments