Latest NewsIndiaInternational

മുൻപ് മോദിയെ വിലക്കണമെന്ന് ആവശ്യപ്പെട്ടു, ഇപ്പോൾ തേജസ്വി സൂര്യയെ ജര്‍മനിയില്‍ പ്രസംഗിക്കാന്‍ അനുവദിക്കരുതെന്ന ആവശ്യവുമായി യൂറോപ്പിലെ ചില ഇന്ത്യന്‍ സംഘടനകള്‍

പൗരത്വബില്ലിനെതിരെ പ്രതിഷേധിച്ചവരെ തേജസ്വി സൂര്യ അപമാനിച്ചതായും ഇവർ പറയുന്നു.

ന്യൂഡല്‍ഹി: ബിജെപി എംപി തേജസ്വി സൂര്യയെ ജര്‍മനിയില്‍ പ്രസംഗിക്കാന്‍ അനുവദിക്കരുതെന്ന ആവശ്യവുമായി യൂറോപ്പിലെ ചില ഇന്ത്യന്‍ സംഘടനകള്‍. ഹാംബര്‍ഗില്‍ നടക്കാനിരിക്കുന്ന സ്റ്റാര്‍ട്ടപ്പ് കോണ്‍ഫറന്‍സില്‍ പ്രസംഗിക്കുന്നവരുടെ ലിസ്റ്റില്‍ നിന്ന് തേജസ്വിയെ ഒഴിവാക്കണമെന്നാണ് സംഘടനകള്‍ ആവശ്യപ്പെടുന്നത്.

ഹിന്ദുക്കളല്ലാത്ത വിഭാഗത്തോട് വിഭജനമനോഭാവം വെച്ചു പുലര്‍ത്തുന്ന നേതാവാണ് തേജസ്വി സൂര്യ. യൂറോപ്പിലെ ജനങ്ങള്‍ക്കിടയില്‍ തുല്യത ഇല്ലാതാക്കാന്‍ തേജസ്വിയുടെ പ്രസംഗം കാരണമാവുമെന്നാണ് ഇവർ കോൺസുലേറ്റിനു അയച്ച കത്തിൽ പറയുന്നത്.

ഇന്ത്യ സോളിഡാരിറ്റി ജര്‍മനി, ഹ്യൂമാനിസം പ്രൊജക്‌ട്, സോളിഡാരിറ്റി ബെല്‍ജിയം, ഇന്ത്യന്‍സ് എഗെയ്ന്‍സ്റ്റ് സി.എ.എ, എന്‍.ആര്‍.സി, എന്‍.പി.ആര്‍ ഫിന്‍ലന്‍ഡ്, ഇന്ത്യന്‍ അലയന്‍സ് പാരിസ്, ചെന്നൈ സോളിഡാരിറ്റി ഗ്രൂപ്പ് തുടങ്ങിയ സംഘടനകള്‍ സംയുക്തമായാണ് ഹാംബര്‍ഗിലെ ഇന്ത്യന്‍ കോണ്‍സുലിന് കത്തയച്ചത്. പൗരത്വബില്ലിനെതിരെ പ്രതിഷേധിച്ചവരെ തേജസ്വി സൂര്യ അപമാനിച്ചതായും ഇവർ പറയുന്നു.

read also: ആംബുലന്‍സ് പീഡനം, ഇരയായ പെണ്‍കുട്ടിക്ക് കോവിഡ് നെ​ഗറ്റീവായി

നേരത്തെ മോദി ന്യുനപക്ഷത്തെ വേട്ടയാടുന്ന ആളാണെന്നും വിസ അനുവദിക്കരുതെന്നും ഇന്ത്യയിൽ നിന്നുൾപ്പെടെ സംഘടനകൾ അമേരിക്കക്ക് കത്തയച്ചിരുന്നു. ഇതിനു സമാനമാണ് ഇപ്പോൾ തേജസ്വി സൂര്യക്കെതിരെ നടക്കുന്ന പ്രചാരണവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button