KeralaLatest News

പത്താം ക്ലാസ് പാസായവർക്ക് യുഎഇയിലേക്കും ആഫ്രിക്കൻ രാജ്യങ്ങളിലേക്കും ജോലിക്കായി ഒഡെപെക് റിക്രൂട്ട്മെന്റ്

കോഴിക്കോട്: വിദേശ രാജ്യങ്ങളിലേക്ക് മികച്ച അവസരങ്ങൾ തേടുന്ന തൊഴിൽ അന്വേഷകർക്ക് ഇതാ ഒരു സന്തോഷ വാർത്ത. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യു.എ.ഇ.യിലേക്കും ആഫ്രിക്കൻ രാജ്യങ്ങളിലേക്കും റിക്രൂട്ട്മെന്റ് നടത്തുന്നു. യു.എ.ഇ.യിലെ കമ്പനിയിലേക്ക് നടത്തുന്ന റിക്രൂട്ട്മെന്റിൽ എസ്എസ്എൽസി പാസായവരെയാണ് റിക്രൂട്ട് ചെയ്യുന്നത്. 40 വയസ്സിനുതാഴെയുള്ള 170 സെന്റീമീറ്റർ ഉയരമുള്ള 100 പുരുഷഗാർഡുകളെയും 35 വയസ്സിനുതാഴെയുള്ള 30 വനിതാ ഗാർഡുകളെയുമാണ് അവശ്യം . കൂടാതെ ഇംഗ്ലീഷ് ഭാഷ നല്ലവണ്ണം കൈകാര്യംചെയ്യാൻ കഴിവുണ്ടാകണം. ബയോഡേറ്റ, തൊഴിൽപരിചയ സർട്ടിഫിക്കറ്റ് തുടങ്ങിയവ 25-നുമുമ്പ് recruit@odepc.in-ലേക്ക് അയക്കണം. ഫോൺ: 0471 2329440/41/42/45, 7736496574.

ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് നടക്കുന്ന റിക്രൂട്ട്മെന്റിൽ പ്രമുഖ ബഹുരാഷ്ട്ര ഗ്രോസറി ശൃംഖലയിലേക്കും ജനറൽ മെർച്ചൻഡൈസ് റീട്ടെയിലർ കമ്പനിയിലേക്കും സീനിയർ ലെവൽ പോസ്റ്റുകളിലേക്കാണ് നിയമനം. സൂപ്പർ മാർക്കറ്റ് ശൃംഖലയ്ക്ക് കൺട്രി ഹെഡ്, ഡെപ്യൂട്ടി കൺട്രി ഹെഡ്, ഹെഡ് ഓഫ് ബയിങ്‌ റീട്ടെയ്‌ൽ സൂപ്പർ മാർക്കറ്റ്, മാനുഫാക്ചറിങ്‌ ബിസിനസ് ഹെഡ് ഓഫ് ഓപ്പറേഷൻ കോർഡിയൽ, ഹെഡ് ഓഫ് ഓപ്പറേഷൻ ഡിറ്റർജന്റ്, ഹെഡ് ഓഫ് ഓപ്പറേഷൻ ആനിമൽ ഫീഡ്സ്, ഡിസ്ട്രിബ്യൂഷൻ ബിസിനസിൽ ഹെഡ് ഓഫ് ഓപ്പറേഷൻ, ബിൽഡിങ്‌, ഹാർഡ് വേർ ബിസിനസിൽ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ തസ്തികകളിലാണ് റിക്രൂട്ട്മെന്റ്.

ബിൽഡിങ്‌ ഹാർഡ്‌ വേർ ബിസിനസിൽ ഓപ്പറേഷൻ ഹെഡ്, ഹെഡ് ഓഫ് ബയിങ്‌ ബിൽഡിങ്‌ ഹാർഡ് വേർ ബിസിനസ്, മില്ലിങ്‌ ക്ലസ്റ്ററിലേക്ക് ഓപ്പറേഷൻസ് ഹെഡ്, ചാർട്ടേഡ് അക്കൗണ്ടന്റ്സ് റീട്ടെയിൽ സൂപ്പർ മാർക്കറ്റ് എന്നീ തസ്തികകളിലും അവസരമുണ്ട്. ബന്ധപ്പെട്ട മേഖലയിൽ എൻജിനിയറിങ്‌/ബിരുദാനന്തബിരുദ യോഗ്യതയുള്ള 5-10 വർഷം ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തിപരിചയമുള്ളവർക്കും അപേക്ഷിക്കാം. e-mail: africa@odepc.in കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in, Ph: 0471-2329440/41/42/45/48

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button