ബ്രസ്സൽസ്: കർണാടക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന വിവാദങ്ങൾക്കിടയിൽ, സമാനമായ വിധിയുമായി യൂറോപ്പ്. യൂറോപ്യൻ യൂണിയന്റെ പരിധിയിൽ വരുന്ന കമ്പനികൾക്ക് വേണമെങ്കിൽ ഹിജാബ് നിരോധിക്കാമെന്ന് യൂറോപ്യൻ യൂണിയൻ കോടതി വിധിച്ചു. ശിരോവസ്ത്രത്തിന് പൊതുവായ നിരോധനം ഏർപ്പെടുത്തുകയാണെങ്കിൽ ഹിജാബിനും നിരോധനം ഏർപ്പെടുത്താമെന്നാണ് പുതിയ വിധി.
ഹിജാബ് നിരോധിക്കുന്നത് തൊഴിലാളികളോടുള്ള മതപരമായ വിവേചനമാകില്ലെന്നും, യൂറോപ്യൻ യൂണിയൻ നിയമം ലംഘിക്കപ്പെടില്ലെന്നും യൂറോപ്യൻ യൂണിയൻ സുപ്രീം കോടതി നിരീക്ഷിച്ചു. കർണാടക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ വിവാദം കൊടുമ്പിരികൊള്ളുമ്പോഴാണ് യൂറോപ്യൻ യൂണിയൻ കോടതിയുടെ വിധിയെന്നും ശ്രദ്ധേയം.
ബെൽജിയത്തിലെ ഒരു കമ്പനിയിൽ ആറാഴ്ചത്തെ വർക്ക് ട്രെയിനിഷിപ്പിന് അപേക്ഷിച്ചപ്പോൾ ഒരു മുസ്ലീം സ്ത്രീ ഹിജാബ് ധരിക്കാൻ കഴിയില്ലെന്ന് പറഞ്ഞതിനെ തുടർന്നാണ് കേസ് ശ്രദ്ധേയമായത്. തൊപ്പികൾ, ശിരോവസ്ത്രങ്ങൾ എന്നിവ അനുവദനീയമല്ലെന്ന് അർത്ഥമാക്കുന്ന ഒരു റൂൾ ഉണ്ടെന്ന് കമ്പനി അറിയിച്ചു. ഇത് തൊഴിലാളികൾക്ക് എല്ലാവര്ക്കും ബാധകമാണെന്നായിരുന്നു കമ്പനിയുടെ അറിയിപ്പ്. ഇതോടെ, യുവതി കോടതിയെ സമീപിച്ചു. ശിരോവസ്ത്രത്തിന് പൊതുവായ നിരോധനം ആകാമെന്നും, യൂറോപ്യൻ യൂണിയൻ നിയമം ലംഘിക്കുന്നില്ലെന്നും യൂറോപ്യൻ യൂണിയൻ സുപ്രീം കോടതി വിധിച്ചു.
നിഷ്പക്ഷത പാലിക്കാനാണെങ്കിൽ യൂറോപ്യൻ യൂണിയൻ കമ്പനികൾക്ക് ജീവനക്കാർ ശിരോവസ്ത്രം ധരിക്കുന്നത് നിരോധിക്കാമെന്നും 2021ൽ കോടതി വിധിയിച്ചിരുന്നു. യൂറോപ്പിലും വിവാദ വിഷയമാണ് ഹിജാബ്. 2004ൽ ഫ്രാൻസ് സ്കൂളുകളിൽ ഹിജാബ് നിരോധിച്ചത് വലിയ വിവാദമായിരുന്നു. പൊതുസ്ഥലങ്ങളിൽ നിഖാബും ബുർഖയും പോലുള്ള മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾ നിരോധനം ഏർപ്പെടുത്തിയ ആദ്യത്തെ യൂറോപ്യൻ രാജ്യം കൂടിയാണ് ഫ്രാൻസ്. നെതർലൻഡ്‌സിൽ സ്‌കൂളുകളിലും ആശുപത്രികളിലും പൊതുഗതാഗത സംവിധാനങ്ങളിലും നിഖാബും ബുർഖയും ധരിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
നിരോധനം പരോക്ഷമായ വിവേചനമല്ലെന്ന് കോടതി അറിയിച്ചു. ഹിജാബ് നിരോധനം യൂറോപ്പിനെ വർഷങ്ങളായി ഭിന്നിപ്പിച്ച് കൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ്. 2004-ൽ, യൂറോപ്പിലെ ഏറ്റവും വലിയ മുസ്ലീം ന്യൂനപക്ഷം താമസിക്കുന്ന ഫ്രാൻസ് — സ്റ്റേറ്റ് സ്കൂളുകളിൽ ഇസ്ലാമിക ശിരോവസ്ത്രം ധരിക്കുന്നത് നിരോധിച്ചിരുന്നു. പൊതുസ്ഥലങ്ങളിൽ നിഖാബും ബുർഖയും പോലുള്ള മുഖം മറയ്ക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയ ആദ്യത്തെ യൂറോപ്യൻ രാജ്യം കൂടിയാണ് ഫ്രാൻസ്.
അതേസമയം, ജർമ്മനിയിൽ, ശിരോവസ്ത്രം നിരോധിക്കുന്ന വിഷയം സംസ്ഥാന സ്കൂളുകളിലെ അധ്യാപകരെയും ട്രെയിനി ജഡ്ജിമാരെയും ആശങ്കപ്പെടുത്തുന്നു. നെതർലൻഡ്‌സിൽ സ്‌കൂളുകളിലും ആശുപത്രികളിലും പൊതുഗതാഗത സംവിധാനങ്ങളിലും നിഖാബും ബുർഖയും ധരിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇറാനിലെ കാര്യങ്ങൾ നേരെ മറിച്ചാണ്. നിര്‍ബന്ധിത ഹിജാബിനെതിരെ ഇസ്ലാമിക രാജ്യമായ ഇറാനില്‍ പ്രക്ഷോഭം തുടരുകയാണ്. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് പൊലീസ് നടപടിയില്‍ മരിച്ചത്.
Post Your Comments