KeralaLatest NewsNews

ഓക്സിജന്‍ സംഭരണത്തിന് പുതിയ പ്ലാന്റ് 21ദിവസത്തിനകം പൂര്‍ത്തിയാക്കണം; നിർദ്ദേശവുമായി ജില്ലാ കളക്ടർ

സമരത്തിലുള്ള സര്‍ക്കാര്‍ ഡോക്ടര്‍മാരുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ ചര്‍ച്ച തുടരുന്നു.

തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ ഓക്സിജന്‍ സംഭരണത്തിന് പുതിയ പ്ലാന്റ് 21ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്ന നിർദ്ദേശവുമായി തിരുവനന്തപുരം ജില്ലാ കളക്ടർ. ഇതിനായി ദുരന്ത നിവാരണ നിയമ പ്രകാരം ഉത്തരവ് ഇറക്കിയാതായി ജില്ലാ കലക്ടര്‍ നവ ജ്യോത് ഖോസ പറഞ്ഞു.

Read Also: ജീവനക്കാരൻ എക്‌സ്‌റേ ലാബിലേക്ക് രോഗിയെ എത്തിച്ചത് ബെഡ്ഷീറ്റില്‍ കിടത്തി തറയിലൂടെ വലിച്ചിഴച്ച്‌

സംസ്ഥാനത്ത് രോഗിയെ പുഴുവരിച്ച സംഭവത്തില്‍ മെഡിക്കൽ കോളേജ് നോഡല്‍ ഓഫീസര്‍ ഡോ. അരുണയെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രണ്ട് മണിക്കൂര്‍ ഒപി ബഹിഷ്കരിച്ച്‌ ഡോക്ടർമാർ രംഗത്ത് എത്തിയിരുന്നു. സമരത്തിലുള്ള സര്‍ക്കാര്‍ ഡോക്ടര്‍മാരുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ ചര്‍ച്ച തുടരുന്നു. മുഴുവന്‍ മെഡിക്കല്‍ കോളേജുകളിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ത്തി വച്ചാണ് ഇന്ന് ഡോക്ടര്‍മാര്‍ സമരം ചെയ്യുന്നത്. സസ്പെന്‍ഡ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്തെ കോവിഡ് നോഡല്‍ ഓഫീസര്‍മാരുടെ പദവി ഡോക്ടര്‍മാര്‍ കൂട്ടത്തോടെ രാജി വച്ചിരുന്നു. സംസ്ഥാനത്തെ കോവിഡ് പ്രതിരോധത്തിന്‍റെ ഏകോപനം തന്നെ താളം തെറ്റിയതോടെയാണ്, സര്‍ക്കാര്‍ സമരക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button