Latest NewsIndia

മെഡിക്കല്‍ കോളേജില്‍ ആശുപത്രിയിൽ അടുത്തടുത്ത ദിവസങ്ങളിൽ മരിച്ചത് 16 കുട്ടികൾ

ജോര്‍ഹട്ട് : ഒമ്പത് ദിവസത്തിനുള്ളിൽ അസം മെഡിക്കൽ കോളേജ് ആശുപത്രിയിൽ 16 കുട്ടികൾ മരണമടഞ്ഞു. നവംബർ 1 നും നവംബർ 9 നും ഇടയിൽ ജനിച്ച കുട്ടികളാണ് മരിച്ചത്. എന്നാൽ മരണകാരണത്തെ കുറിച്ച് ആശുപത്രി അധികൃതർ ഇതുവരെ ഒന്നുംതന്നെ വ്യക്തമാക്കിയിട്ടില്ല.

കുറഞ്ഞ ശശീരഭാരവുമായി പിറന്നു വീണ കുഞ്ഞുങ്ങളാണ് മരണമടഞ്ഞത് .ശിശുമരണത്തില്‍ അന്വേഷണത്തിന് ഉത്തരവ് നല്‍കി .ശിശുക്കളുടെ മരണത്തില്‍ ചികിത്സ പിഴവ് വന്നിട്ടില്ല എന്നും അധികൃതര്‍ വ്യക്തമാക്കി. ചില കുഞ്ഞുങ്ങൾക്ക് ജന്മവൈകല്യമുണ്ടായിരുന്നെന്നും ശശീരഭാരം കുറഞ്ഞു തന്നെയാണ് കുട്ടികൾ ജനിച്ചതെന്നും ആശുപത്രി അധികൃതര്‍ ചൂണ്ടി കാണിക്കുന്നു.

മെഡിക്കല്‍ കോളേജ് പദവിയിലേക്ക് ജോര്‍ഹട്ടിലെ ഈ ആശുപത്രി ഉയര്‍ന്നിട്ട് അധികനാൾ ആയില്ല എന്ന കാരണവും ശക്തമാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ ശിശു മരണനിരക്ക് ഉള്ളതും അകാല മരണനിരക്ക് ഉള്ളതും അസമാണ്. എൻഐടിഐ ആയോഗിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച് 2004 മുതൽ 1000 പ്രസവങ്ങളിൽ 237 മരണമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ദേശീയ ശരാശരി 130 ആയിരുന്നു. അസമിൽ ശിശു മരണ നിരക്ക് 2016 ൽ 44 എന്ന നിലയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button