അബുദാബി : ഐപിഎല്ലിൽ ഇന്ന് രണ്ടു മത്സരങ്ങൾ. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും- രാജസ്ഥാൻ റോയൽസുമാണ് ആദ്യം ഏറ്റുമുട്ടുക. അബുദാബി ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം 03:30തിനാണ് മത്സരം. രണ്ടു ജയവും ഒരു തോൽവിയുമായി നാലാം മത്സരത്തിനാണ് ബെംഗളൂരു ഇന്നിറങ്ങുന്നത്. രാജസ്ഥാനും ഇത് നാലാം മത്സരമാണ്, കഴിഞ്ഞ മത്സരങ്ങളിലെ സഞ്ജു സാംസന്റെ തകർപ്പൻ പ്രകടനം ഇന്നും പ്രതീക്ഷിക്കാം. പട്ടികയിൽ നാല് പോയിന്റുമായി രാജസ്ഥാൻ നാലാം സ്ഥാനത്തും, ബെംഗളൂരു ആറാം സ്ഥാനത്തുമാണ്.
Also read : ലിവര്‍പൂളിന്റെ മുന്നേറ്റ നിര താരം സാദിയോ മാനേക്ക് കോവിഡ് സ്ഥിരീകരിച്ചു
ഡൽഹി ക്യാപിറ്റൽസും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലാണ് രണ്ടാമത്തെ മത്സരം. ഇന്ത്യൻ സമയം രാത്രി 07:30തിന് ഷാർജ സ്റ്റേഡിയത്തിലാണ് ടീമുകൾ ഏറ്റുമുട്ടുക. ഇരു കൂട്ടർക്കും ഇത് നാലാം മത്സരമാണ്, കഴിഞ്ഞ രണ്ടു മത്സരങ്ങൾ ജയിച്ചപ്പോൾ ഒരെണ്ണത്തിൽ പരാജയപ്പെട്ടു. പട്ടികയിൽ ഡൽഹി രണ്ടാം സ്ഥാനത്തും, കൊൽക്കത്ത മൂനാം സ്ഥാനത്തും തുടരുന്നു.
It's the first double-header in #Dream11IPL 2020 and it will be @RCBTweets taking on @rajasthanroyals in Match 15.
Preview by @ameyatilak https://t.co/FLr5rLkRqS #RCBvRR pic.twitter.com/Ff6KDed10R
— IndianPremierLeague (@IPL) October 3, 2020
? spot calling ?
The #RCBvRR preview.?#HallaBol | #Dream11IPL
— Rajasthan Royals (@rajasthanroyals) October 3, 2020
One change in our last game. How many changes will we see in our match against @KKRiders? ?
Predict our XI tigers to face the Knights! ?#DCvKKR #IPL2020 #Dream11IPL #YehHaiNayiDilli @PrithviShaw pic.twitter.com/rFPGtMyUMs
— Delhi Capitals (@DelhiCapitals) October 3, 2020
കഴിഞ്ഞ ദിവസത്തെ മത്സരത്തിൽ സൺറൈസേഴ്സ് വിജയിച്ചു. ഏഴു റൺസിനാണ് ചെന്നൈ സൂപ്പർ കിങ്സിനെ തോൽപ്പിച്ചത്. അവസാന നിമിഷം വരെ ധോണിയുടെ നേതൃത്വത്തിൽ ചെന്നൈ പോരാടിയിട്ടും വിജയിലെത്തുവാൻ സാധിച്ചില്ല.
.
Post Your Comments