KeralaLatest NewsNews

സ്വർണ്ണക്കടത്തെന്ന് സംശയം ; കരിപ്പൂർ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനെ തട്ടിക്കൊണ്ട് പോയി

കോഴിക്കോട്: വിമാനത്താവളത്തിൽ നിന്നും യാത്രക്കാരനെ തട്ടിക്കൊണ്ടുപോയാതായി പരാതി . കരിപ്പൂരിലെത്തിയ യാത്രക്കാരനെ യാത്രമദ്ധ്യേ വാഹനം തടഞ്ഞ് നിർത്തിയാണ് തട്ടിക്കൊണ്ടുപോയത്.

Read Also : മ​ന്ത്രി ജ​ലീ​ലി​നെ ചോ​ദ്യം ചെ​യ്യാനൊരുങ്ങി കസ്റ്റംസും ; ഉടൻ നോട്ടീസ് നൽകും 

മുക്കത്തുള്ള ടാക്സി ഡ്രൈവർ അഷ്റഫാണ് തന്റെ വാഹനം തടഞ്ഞ് യാത്രക്കാരനെ തട്ടി കൊണ്ട് പോയതായി കൊണ്ടോട്ടി പൊലീസിൽ പരാതി നൽകിയത്.കുറ്റ്യാടി സ്വദേശിയായ മുഹമ്മദ് റിയാസിനെയാണ് തട്ടി കൊണ്ട് പോയതന്നാണ് പൊലീസ് കരുതുന്നത്. എന്നാൽ സംഭവത്തിൽ ഇദ്ദേഹത്തിൻ്റെ ബന്ധുകൾ ആരും പൊലീസിൽ പരാതി നൽകിയിട്ടില്ല.

Read Also : സ്വർണ്ണക്കടത്ത് കേസ് : സുപ്രധാന ഉത്തരവുമായി എന്‍ഐഎ പ്രത്യേക കോടതി 

ഇന്നലെ വൈകിട്ട് ആറ് മണിക്കായിരുന്നു സംഭവം. അബുദാബിയിൽ നിന്ന് എത്തിയ യാത്രക്കാരനെ കൊണ്ടോട്ടി കോളോത്ത് വെച്ചണ് പിന്നാലെയെത്തിയ കാറിൽ വന്ന സംഘം മർദ്ദിച്ച് തട്ടി കൊണ്ട് പോവുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button