ദുബായ്: ടൂറിസ്റ്റ് വിസകൾക്ക് നിയന്ത്രണങ്ങളുമായി ദുബായ്. വിസയ്ക്ക് അപേക്ഷിക്കുമ്പോൾ 6 മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ്, മടക്കയാത്രാ ടിക്കറ്റ്, മടങ്ങിപ്പോകുമെന്ന വാഗ്ദാനപത്രം, താമസിക്കുന്ന ഹോട്ടലിന്റെ റിസർവേഷൻ തെളിവ് എന്നീ രേഖകളും നൽകണം. ബന്ധുക്കളെ സന്ദർശിക്കാനെത്തുന്നവർ ഈ രേഖകൾക്കൊപ്പം ബന്ധുവിന്റെ മേൽവിലാസത്തിന്റെ തെളിവ്, അവരുടെ എമിറേറ്റ്സ് ഐഡിയുടെ പകർപ്പ് എന്നിവയും നൽകേണ്ടി വരും. അതേസമയം, രാജ്യത്തു തങ്ങുന്നവർ വിസിറ്റ് വീസ നീട്ടിയെടുക്കാൻ നൽകുന്ന അപേക്ഷകൾക്കു പുതിയ നിബന്ധനകൾ ബാധകമാക്കിയിട്ടില്ല.
ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കുവൈത്തിലേക്ക് നേരിട്ടു പ്രവേശനം നൽകാത്ത സാഹചര്യത്തിൽ പലരും ദുബായിൽ 14 ദിവസം ക്വാറന്റീൻ പൂർത്തിയാക്കി നെഗറ്റീവ് സർട്ടിഫിക്കറ്റുമായി കുവൈത്തിൽ പോയിരുന്നു. ഈ രീതിയും ഇനി അവസാനിക്കും.
Post Your Comments