കൊച്ചി : മകന് കുറ്റക്കാരനാണെങ്കില്‍ അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കണം… ബിനീഷ് കോടിയേരി വീട്ടില്‍ വരാറുണ്ട് , ഞങ്ങളുടെ ചോറ് പെട്ടിക്കടയാണെന്ന് ബെംഗളുരുവില്‍ ലഹരിമരുന്നു കച്ചവടത്തിന് അറസ്റ്റിലായ അനൂപിന്റെ പിതാവ് മുഹമ്മദ് ബഷീര്‍. വെണ്ണലയില്‍ താമസിക്കുന്ന വീടിനോടു ചേര്‍ന്നു പെട്ടിക്കട നടത്തുകയാണ് ഇദ്ദേഹം. ‘മകന് ലഹരി വില്പന നടത്തുമെന്നു വിശ്വസിക്കുന്നില്ല. അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ ബിസിനസിന്റെ നഷ്ടം നികത്താന്‍ ആരെങ്കിലും പറഞ്ഞുകൊടുത്ത ആശയമായിരിക്കും. ഇനി ചതിച്ചതാണെങ്കില്‍ കുറ്റക്കാര്‍ക്കു ശിക്ഷ നല്കി തന്റെ മകനെ വെറുതെ വിടണമെന്നും അദ്ദേഹം പറഞ്ഞു.
തനിക്ക് രണ്ട് മക്കളാണ്. അവരെ കഷ്ടപ്പെട്ടാണു വളര്‍ത്തിയത്. അനൂപിനെ ബിഎ വരെ പഠിപ്പിച്ചിട്ടുണ്ടെന്നും ലോണെടുത്താണു പെട്ടിക്കട നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. അനൂപ് ബെംഗളുരുവില്‍ അറസ്റ്റിലായശേഷം വീട്ടില്‍ പൊലീസ് എത്തിയിരുന്നു. അര്‍ധരാത്രിയിലാണു പൊലീസെത്തിയത്. അനൂപിന്റെ മുറിയില്‍നിന്ന് ചില രേഖകള്‍ എടുത്തുകൊണ്ടു പോയിട്ടുണ്ട്. അനൂപിന്റെ സഹോദരന് എംബിഎ പഠിച്ചശേഷം ദുബായില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജോലിക്കു കയറി. പിന്നീടു വിവാഹശേഷം കുടുംബമായി അവര്‍ ദുബായിലാണ്.
അനൂപ് വര്‍ഷങ്ങളായി ഹോട്ടല്‍ ബിസിനസുമായി ബെംഗളുരുവിലാണ്. വിവാഹം ഒന്നും ഇതുവരെ ശരിയായിട്ടില്ല. ചില സുഹൃത്തുക്കളുടെ സഹായത്തോടെയാണു ബിസിനസ് നടത്തുന്നതെന്നാണു പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ജനുവരിയില്‍ നാട്ടില്‍ വന്നു പോയതാണ്. ആ സമയം മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സ തേടിയിരുന്നു. ചിലപ്പോള്‍ സുഹൃത്തുക്കളെയും കൂട്ടി വരാറുണ്ട്. ബിനീഷ് കോടിയേരി പലതവണ വീട്ടില്‍ വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments