Latest NewsIndiaNews

ഇന്ത്യ-ചൈന സംഘര്‍ഷം : ലഡാക്കില്‍ ചൈനീസ് സൈന്യത്തിന്റെ ആക്രമണ ശ്രമങ്ങളെ പരാജയപ്പെടുത്തിയതിന് ഇന്ത്യന്‍ സൈനികരെ അഭിനന്ദിച്ച് ബിജെപി

ലഡാക്കിലെ പാങ്കോംഗ് ത്സോ തടാകത്തില്‍ അടുത്തിടെ നടന്ന ഇന്തോ-ചൈന സംഘര്‍ഷത്തെ കുറിച്ച് പ്രതികരിച്ച് ബിജെപി വക്താവ് സാംബിത് പത്ര. ഈ വിഷയം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ വിഷയമല്ല, മറിച്ച് രാജ്യത്തിന്റെ പ്രശ്‌നമാണെന്നെന്നും കരസേനയുടെ ധീരതയ്ക്ക് ബിജെപി പാര്‍ട്ടി നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് 29-30 തീയതികളില്‍ ഇന്ത്യന്‍ സൈന്യം ചൈനീസ് സൈന്യത്തിന്റെ പ്രകോപനപരമായ നീക്കങ്ങത്തെ മുന്‍കൂട്ടി അറിയാന്‍ സാധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

”ചൈനയുടെ പ്രശ്‌നം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ വിഷയമല്ല, അത് രാജ്യത്തിന്റെ പ്രശ്‌നമാണ്. ഇതില്‍ പ്രതിരോധ മന്ത്രാലയം ഇതിനകം ഒരു പ്രസ്താവന ഇറക്കിയിട്ടുണ്ട്. ബിജെപിയെ പ്രതിനിധീകരിച്ച് ഇന്ത്യന്‍ സൈന്യത്തിന്റെ ധീരതയെ ഞങ്ങള്‍ അഭിവാദ്യം ചെയ്യുന്നു,” സാംബിത് പത്ര പത്രസമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം സ്ഥിതിഗതികള്‍ മാറ്റുന്നതിനായി ചൈനീസ് പക്ഷം പ്രകോപനപരമായ സൈനിക നീക്കങ്ങള്‍ നടത്തിയതായി കഴിഞ്ഞ ദിവസം ഇന്ത്യന്‍ ആര്‍മിയിലെ പിആര്‍ഒ കേണല്‍ അമാന്‍ ആനന്ദ് പ്രസ്താവനയില്‍ പറഞ്ഞു. ”സതേണ്‍ ബാങ്ക് ഓഫ് പാങ്കോംഗ് ത്സോ തടാകത്തില്‍ ഇന്ത്യന്‍ സൈനികര്‍ ചൈനീസ് സൈനികരുടെ ഈ നീക്കം മുന്‍കൂട്ടി വിഫലമാക്കിയെന്നും പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. കിഴക്കന്‍ ലഡാക്കിലെ തെക്കന്‍ കരയായ പാങ്കോങ്സോയ്ക്ക് സമീപം ഇന്ത്യ- ചൈനീസ് സൈനികര്‍ തമ്മില്‍ ശാരീരിക ഏറ്റുമുട്ടല്‍ നടന്നിട്ടില്ലെന്ന് സൈന്യം സ്ഥിരീകരിച്ചു. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ബ്രിഗേഡ് കമാന്‍ഡര്‍ ലെവല്‍ ഫ്‌ലാഗ് മീറ്റിംഗ് ചുഷുളില്‍ പുരോഗമിക്കുകയാണ്.

ഇന്തോ-ചൈന ചര്‍ച്ചയുടെ ഭാഗമായി അഞ്ച് ഘട്ടങ്ങളിലായി ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഫിംഗര്‍ 4 ഏരിയയില്‍ നിന്നും എല്‍എസിയില്‍ പട്രോളിംഗ് പോയിന്റ് 14 ല്‍ നിന്നും പിന്മാറി. സൈനികരെ കൂടുതല്‍ വ്യാപിപ്പിക്കുന്നതിനും വിന്യസിക്കുന്നതിനുമുള്ള മാര്‍ഗ്ഗങ്ങള്‍ അന്തിമമാക്കുന്നതിന് ചര്‍ച്ച ചെയ്തിട്ടുണ്ട്. ഗാല്‍വാന്‍ താഴ്വരയില്‍ നിന്ന് ചൈന പിന്മാറി ഇപ്പോള്‍ പാംഗോംഗ് ത്സോ തടാകത്തിന് സമീപമുള്ള ഫിംഗര്‍ 5 പ്രദേശത്താണ് നില്‍ക്കുന്നത്. ഫിംഗര്‍ 5 മുതല്‍ 8 വരെ 5 കിലോമീറ്റര്‍ ദൂരത്തില്‍ വലിയ സൈനികരും ആയുധങ്ങളുമുണ്ട്. എല്‍എസിയുടെ ഗാല്‍വാന്‍ വാലിയില്‍ ഇന്തോ-ചൈന സൈനികര്‍ തമ്മില്‍ അക്രമാസക്തമായ ഏറ്റുമുട്ടലിനിടെ ജൂണ്‍ 5-6 തീയതികളില്‍ 20 ജവാന്‍മാര്‍ വീരമൃത്യു വരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button