തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരെ സഹായിച്ചത് പൊലീസ് സംഘടനാ നേതാവ് … ഇയാള്‍ക്കെതിരെ ശക്തമായ തെളിവ് . പൊലീസ് സംഘടനാ നേതാവ് ജിചന്ദ്രശേഖരന്‍ നായരാണ് ഇപ്പോള്‍ വെട്ടിലായിരിക്കുന്നത്. ഇപ്പോള്‍ ഇയാളെ കേസില്‍ നിന്ന് രക്ഷിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരുടെ വഴിവിട്ട നീക്കമെന്ന് റിപ്പോര്‍ട്ടുകള്‍. വരുന്നു
തിരുവനന്തപുരം സിറ്റി കണ്ട്രോള് റൂമിലെ ഗ്രേഡ് എസ്.ഐയും പൊലീസ് ഓഫീസേഴ്സ് അസോസിയേഷന് ജില്ലാ പ്രസിഡന്റുമായ ജി. ചന്ദ്രശേഖരന് നായര്‍ക്കെതിരെയാണ് റിപ്പോര്‍ട്ട്.
ബന്ധുവായ സ്വര്‍ണക്കടത്ത് പ്രതി സന്ദീപ് നായരുമായി ചന്ദ്രശേഖരന് നല്ല അടുപ്പമുണ്ട്. പക്ഷെ സ്വര്‍ണക്കടത്തില്‍ പങ്കുണ്ടോയെന്നറിയാന്‍ വിശദ അന്വേഷണം വേണം. മദ്യപിച്ച് വാഹനമോടിച്ച കേസില്‍ സന്ദീപിനെ പൊലീസ് പിടികൂടിയപ്പോള്‍ ജാമ്യത്തിലിറക്കാനും ആഡംബരവാഹനം തിരിച്ചുകിട്ടാനും ചന്ദ്രശേഖരന് നിയമവിരുദ്ധമായി ഇടപെട്ടിരുന്നു. ഇതില്‍ നടപടിയെടുക്കണം. ഇതായിരുന്നു ഡി.ഐ.ജിയുടെ ശുപാര്‍ശ.
ഡി.ഐ.ജിയുടെ നടപടിയും തുടരന്വേഷണവും ശുപാര്‍ശ ചെയ്തുള്ള അന്വേഷണ റിപ്പോര്‍ട്ട് തിരുവനന്തപുരം കമ്മീഷ്ണര്‍ മടക്കി നല്‍കിയെന്നാണ് വിവരം. തിരുവനന്തപുരം സിറ്റി കണ്ട്രോള് റൂമിലെ ഗ്രേഡ് എസ്.ഐയും പൊലീസ് ഓഫീസേഴ്സ് അസോസിയേഷന് ജില്ലാ പ്രസിഡന്റുമായ ജി. ചന്ദ്രശേഖരന് നായര്‍ക്കെതിരെയായിരുന്നു ഡി.ഐ.ജിയുടെ കണ്ടെത്തല്‍.നടപടിയെടുക്കാന്‍ ഡി.ജി.പിയും നിര്‍ദേശിച്ച ശേഷമാണ് റിപ്പോര്‍ട്ടില്‍ വ്യക്തതയില്ലെന്ന് കമ്മീഷ്ണര്‍ നിലപാടെടുത്തത്.
Post Your Comments