COVID 19Latest NewsNews

എറണാകുളത്ത് ചികിത്സയിലുള്ള നാല് കോവിഡ് രോഗികള്‍ ഗുരുതരാവസ്ഥയില്‍ : ജീവന്‍ നിലനിര്‍ത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ

കൊച്ചി: എറണാകുളത്ത് ചികിത്സയിലുള്ള നാല് കോവിഡ് രോഗികള്‍ അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. നാലു പേരും എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. വെന്റിലേറ്ററിന്റെ സഹായത്താലാണ് ജീവന്‍ നിലനിര്‍ത്തുന്നത്.

Read Also : സംസ്ഥാനത്ത് ഇന്ന് 29 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി; ആകെ 494

കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും ഈമാസം 16 ന് എത്തിയ 64 വയസുള്ള ആലുവ സ്വാദേശിനിയാണ് ഗുരുതരാവസ്ഥയിലുള്ള ഒരു രോഗി. കോവിഡ് സ്ഥിരീകരിച്ച ഇവര്‍ക്ക് ന്യൂമോണിയ പിടിപെട്ട് ഗുരുതരാവസ്ഥയിലാണ്.

എറണാകുളം പാനായിക്കുളം സ്വദേശിയും (55) ഗുരുതരാവസ്ഥയിലാണ്. ദീര്‍ഘനാളായി രക്ത സമ്മര്‍ദ്ദത്തിന് ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന് ന്യൂമോണിയ ബാധിച്ചതാണ് ഗുരുതരാവസ്ഥയിലെത്തിച്ചത്.

ആലുവ കുന്നുകര സ്വദേശിനി (53) ന്യൂമോണിയ ബാധിച്ചു ഗുരുതരാവസ്ഥയിലാണ്. ഈമാസം 13 നു കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കാര്‍മല്‍ ഹോസ്പിറ്റലില്‍ നിന്നും മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

ഇലഞ്ഞി സ്വദേശി (42) മംഗളൂരുവില്‍വച്ച് വീഴ്ചയില്‍ ഉണ്ടായ അപകടത്തിനെ തുടര്‍ന്ന് നട്ടെല്ലിന് പരുക്ക് പറ്റി ഈമാസം 11 നു ഫാദര്‍ മുള്ളേഴ്‌സ് മെഡിക്കല്‍ കോളജിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലും ചികിത്സയില്‍ ആയിരുന്നു. കിടപ്പ് രോഗിയായ ഇദ്ദേഹത്തിന്റെ കോവിഡ് പരിശോധന ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് 23 ന് എറണാകുളം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button